---
title: "മകനൊപ്പമുള്ള ചിത്രവുമായി കരീനയും സെയ്ഫും"
english_title: "Kareena and Saif with their son in the picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3178/kareena-and-saif-with-their-son-in-the-picture"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611a27e845446_Untitled-1.jpg"
keywords: []
---

# മകനൊപ്പമുള്ള ചിത്രവുമായി കരീനയും സെയ്ഫും

> **Lead Summary:** തൈമൂറിന് അനിയനായി പട്ടോഡി കുടുംബത്തിലേക്ക് ജെ കൂടിയെത്തിയ സന്തോഷത്തിലാണ് സെയ്ഫ് അലിഖാനും കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും.

## Article Content

തൈമൂറിന് അനിയനായി പട്ടോഡി കുടുംബത്തിലേക്ക് ജെ കൂടിയെത്തിയ സന്തോഷത്തിലാണ് സെയ്ഫ് അലിഖാനും കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും.

ഇപ്പോഴിതാ, മകന്റെ മുഖം കാണുന്ന രീതിയിലുള്ള ഒരു ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് കരീന. മകന്റെ വിശേഷങ്ങൾ മുൻപും സെയ്ഫും കരീനയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നില്ല. അതിനാൽ തന്നെ ജെയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകരും.

സെയ്ഫിനും കരീനയ്ക്കും ഒപ്പം സെയ്ഫിന്റെ മകൾ സാറാ അലി ഖാനെയും ചിത്രത്തിൽ കാണാം. തൈമൂറിന്റെ കാർബൺ കോപ്പിയാണ് ജെ എന്നാണ് ആരാധകരുടെ കമന്റ്.

സെയ്ഫിന്റെ ജന്മദിനം കൂടിയാണ് ഇന്ന്.കരീനയും സാറയും സെയ്ഫിന് ആശംസകൾ നേർന്നുകൊണ്ട് പ്രത്യേകം കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

സെയ്ഫിന്റെ ഈ വർഷത്തെ പെരുന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. നാലു മക്കൾക്കുമൊപ്പമായിരുന്നു സെയ്ഫിന്റെ പെരുന്നാൾ ആഘോഷം.

സെയ്ഫിനൊപ്പം സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിവരെയും ചിത്രത്തിൽ കാണാം. മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞനിയൻ ജെയെ മടിയിലെടുത്തിരിക്കുകയാണ് ചിത്രത്തിൽ സാറാ അലി ഖാൻ. സാറ തന്നെയാണ് ആരാധകർക്ക് ആശംസകൾ നേർന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്.

സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.

2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3178/kareena-and-saif-with-their-son-in-the-picture)