---
title: "'സ്ത്രീകളുമായി വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഫ്രീ'; കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം "
english_title: "'Ticket free for men who come with women'; One team with a killer offer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31755/ticket-free-for-men-who-come-with-women-one-team-with-a-killer-offer"
published_at: "2022-03-14T21:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f6bd663a7c_Untitled-1.jpg"
keywords: []
---

# 'സ്ത്രീകളുമായി വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഫ്രീ'; കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം 

> **Lead Summary:** **ഒ**രു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായര്‍ നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' മാര്‍ച്ച്‌ 18 നാണു റിലീസ്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ച്‌ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

## Article Content

**ഒ**രു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായര്‍ നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' മാര്‍ച്ച്‌ 18 നാണു റിലീസ്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ച്‌ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

'സ്ത്രീകളോടൊപ്പം സിനിമ കാണാനെത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യംഎന്നാണ് ഓഫര്‍. ഇതോടെ സംഭവം കൊള്ളാമെന്ന് പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സ്ത്രീകളുടെ ടിക്കറ്റിന്റെ പൈസ ഈടാക്കും.

സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ച്‌ വരികയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

മലയാളികള്‍ക്കിടയിലേക്ക് ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തിയ നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. ഒരുപാട് സിനിമകള്‍ക്ക് ശേഷം താരം, വിവാഹത്തോടെ താല്‍ക്കാലികമായ ഒരു ഇടവേള എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31755/ticket-free-for-men-who-come-with-women-one-team-with-a-killer-offer)