---
title: "'മുഖം മൂടി അണിഞ്ഞവരെ നേരത്തെ തിരിച്ചറിഞ്ഞാൽ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം'; ജൂഡ് ആന്റണി"
english_title: "'Kabul may not repeat itself if it recognizes those who wear masks earlier'; Jude Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3175/kabul-may-not-repeat-itself-if-it-recognizes-those-who-wear-masks-earlier-jude-antony"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611a1ef10e0ef_Untitled-1.jpg"
keywords: []
---

# 'മുഖം മൂടി അണിഞ്ഞവരെ നേരത്തെ തിരിച്ചറിഞ്ഞാൽ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം'; ജൂഡ് ആന്റണി

> **Lead Summary:** മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് കുറിക്കുന്നു.

## Article Content

മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് കുറിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം.

അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും. അതേസമയം, ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‍ഗാനിസ്ഥാന്‍റെ പേരുമാറ്റിയിരിക്കുകയാണ് താലിബാന്‍.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3175/kabul-may-not-repeat-itself-if-it-recognizes-those-who-wear-masks-earlier-jude-antony)