---
title: "കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണ്; ദുല്‍ഖര്‍"
english_title: "It is difficult in Kerala but a little easier in Tamil Nadu; Dulquer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31727/it-is-difficult-in-kerala-but-a-little-easier-in-tamil-nadu-dulquer"
published_at: "2022-03-14T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f4bf1138ce_dulqar.jpg"
keywords: []
---

# കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണ്; ദുല്‍ഖര്‍

> **Lead Summary:** മലയാളത്തിന്റെ യുവതാരങ്ങളിൽ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് ഏറെ ഇഷ്ടവും ആവേശവുമാണ് . ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത് .

## Article Content

മലയാളത്തിന്റെ യുവതാരങ്ങളിൽ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് ഏറെ ഇഷ്ടവും ആവേശവുമാണ് . ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത് .

ആള്‍ക്കൂട്ടത്തിനൊപ്പം നില്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. പൊതുസ്ഥലത്ത് വച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യമാണ് എന്നാണ് ദുല്‍ഖര്‍ ഒരു ടി.വിയോട് പ്രതികരിച്ചു.

എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണെന്ന് ദുല്‍ഖര്‍ പറയുന്നു.

ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. വര്‍ക്കില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും.

ടിവി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. തന്നെ വിളിക്കണ്ട, വരില്ല എന്നാണ് പറയാറുള്ളത്.

അമാല്‍ തന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ താന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ തന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31727/it-is-difficult-in-kerala-but-a-little-easier-in-tamil-nadu-dulquer)