---
title: "പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കുമായി 'ഓഹ'; ഒടിടിയില്‍ പ്രദര്‍ശനത്തിന്"
english_title: "'Wow' with Portuguese Black Magic; For display in ODT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3172/wow-with-portuguese-black-magic-for-display-in-odt"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611a0709b74c3_Untitled-1.jpg"
keywords: []
---

# പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കുമായി 'ഓഹ'; ഒടിടിയില്‍ പ്രദര്‍ശനത്തിന്

> **Lead Summary:** നവാഗതനായ ശ്രീജിത്ത് പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'ഓഹ' ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തി. പ്രണയത്തിന് പ്രാധാന്യമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം.

## Article Content

നവാഗതനായ ശ്രീജിത്ത് പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'ഓഹ' ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തി. പ്രണയത്തിന് പ്രാധാന്യമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം.

പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. പത്തോളം ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. 'ആൽബി'യുടേയും 'ലില്ലി'യുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന ചില സംഭവങ്ങളും അവയ്ക്കു പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രം അന്വേഷിക്കുന്നത്.

ലില്ലിയായി സൂര്യ ലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്‍മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആന്‍റോ, സുമേഷ് സോമസുന്ദർ എന്നിവര്‍ സംഗീതം പകരുന്നു.

ഹരിശങ്കർ, നഫ്‍ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകര്‍. സ്വസ്തിക് വിനായക് ക്രിയേഷൻസിന്‍റെ ബാനറിൽ അനില കെ എം ആണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിജോ എം ജെ. കല സന്തുഭായ്. മേക്കപ്പ് സുജിത്ത് പറവൂര്‍. വസ്ത്രാലങ്കാരം അക്ഷയ ഷണ്‍മുഖന്‍. സ്റ്റില്‍സ് മിഥുന്‍ ടി സുരേഷ്. എഡിറ്റിംഗ് മജു അന്‍വര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് വേണു ഗോപാലന്‍. നൃത്തം സുജിത്ത് സോമസുന്ദരം. വാർത്താ പ്രചരണം എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3172/wow-with-portuguese-black-magic-for-display-in-odt)