---
title: "കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് പ്രണവ്; കമന്‍റുമായി മോഹന്‍ലാല്‍"
english_title: "Pranav has now shared some of his childhood pictures on Instagram."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31693/pranav-has-now-shared-some-of-his-childhood-pictures-on-instagram"
published_at: "2022-03-14T16:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f232c0ac15_pranav.jpg"
keywords: []
---

# കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് പ്രണവ്; കമന്‍റുമായി മോഹന്‍ലാല്‍

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ അധികം സാന്നിധ്യമറിയിക്കാത്ത താരമായിരുന്നു പ്രണവ് മോഹന്‍ലാല്‍ . പലപ്പോഴും പ്രണവിന്‍റെ ചില യാത്രാ ചിത്രങ്ങളൊക്കെ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്‍താണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുള്ളത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ അധികം സാന്നിധ്യമറിയിക്കാത്ത താരമായിരുന്നു പ്രണവ് മോഹന്‍ലാല്‍ . പലപ്പോഴും പ്രണവിന്‍റെ ചില യാത്രാ ചിത്രങ്ങളൊക്കെ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്‍താണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുള്ളത്.

എന്നാല്‍ സമീപകാലത്ത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‍ഫോമുകളില്‍ പ്രണവ് പോസ്റ്റുകള്‍ ഇടാറുണ്ട്. മരക്കാര്‍, ഹൃദയം പ്രൊമോഷനുകളുടെ ഭാഗമായുള്ള പോസ്റ്റുകളാണ് ഇന്‍സ്റ്റയിലൂടെ ആദ്യം പ്രണവ് ചെയ്‍തിരുന്നതെങ്കില്‍ പിന്നീട് യാത്രകളില്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും തന്‍റെ തന്നെ ചില ചിത്രങ്ങളുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്‍റെ ചില കുട്ടിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ (Instagram) പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. ഒന്ന് ശൈശവകാലത്ത് അച്ഛന്‍ മോഹന്‍ലാലിന്‍റെ (Mohanlal) കൈകളില്‍ ഇരിക്കുന്നതും മറ്റൊന്ന് ബാല്യകാലത്ത് ആനയുടെ ഒരു ചെറുശില്‍പത്തിന് മുകളില്‍ ഇരിക്കുന്നതുമാണ്.

1.1 മില്യണ്‍ ഫോളോവേഴ്സ് ഉള്ള പ്രണവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് എപ്പോഴും ലഭിക്കാറ്. എന്നാല്‍ ഈ ചിത്രങ്ങളുടെ കമന്‍റ് ബോക്സില്‍ എത്തുന്ന ആരാധകര്‍ക്ക് മറ്റൊരു കൗതുകം കൂടിയുണ്ട്.

മോഹന്‍ലാല്‍ ഈ ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്‍തിട്ടുണ്ട് എന്നതാണ് അത്. ഹൃദയ ചിഹ്നത്തിന്‍റെയും ചുംബനത്തിന്‍റെയും സ്മൈലികളാണ് മോഹന്‍ലാല്‍ കമന്റ് ചെയ്തിരിക്കുന്നത്. നാലായിരത്തിലേറെ ലൈക്കുകളാണ് മോഹന്‍ലാലിന്റെ കമന്‍റിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31693/pranav-has-now-shared-some-of-his-childhood-pictures-on-instagram)