---
title: "കഴിഞ്ഞ ഓണക്കാലത്ത് ഞങ്ങൾ; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ"
english_title: "Last Onam we; Bhama with pictures with her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3169/last-onam-we-bhama-with-pictures-with-her-husband"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6119fe89dcabf_Untitled-1.jpg"
keywords: []
---

# കഴിഞ്ഞ ഓണക്കാലത്ത് ഞങ്ങൾ; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ

> **Lead Summary:** വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ. കഴിഞ്ഞ മാർച്ചിൽ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

## Article Content

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ. കഴിഞ്ഞ മാർച്ചിൽ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഇപ്പോഴിതാ, തന്റെ ഗർഭകാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഭർത്താവ് അരുണിനൊപ്പമുളള ചിത്രങ്ങളിൽ അതീവ സുന്ദരിയായ ഭാമയെ ആണ് കാണാനാവുക.

> “കഴിഞ്ഞ ഓണക്കാലത്ത്… എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്. അന്ന് ഞാൻ ആറു മാസം ഗർഭിണിയായിരുന്നു,” ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ഭാമ കുറിക്കുന്നതിങ്ങനെ.

2021 മാർച്ച് 12നാണ് ഭാമയ്ക്ക് മകൾ പിറന്നത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല.

അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ആരാധകരുടെ അഭ്യർത്ഥന.

> “മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്.

വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” എന്നാണ് മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഭാമ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3169/last-onam-we-bhama-with-pictures-with-her-husband)