---
title: "ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചു; പാലാ സജി"
english_title: "I was invited to compete in Bigg Boss; Pala Saji"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31688/i-was-invited-to-compete-in-bigg-boss-pala-saji"
published_at: "2022-03-14T16:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f1c4ae1d7a_pala shaji.jpg"
keywords: []
---

# ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചു; പാലാ സജി

> **Lead Summary:** ബിഗ് ബോസ് സീസണ്‍ ഫോര്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. പുതിയ എപ്പിസോഡിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ ആരൊക്കെ ആയിരിക്കും മത്സരാര്‍ത്ഥികള്‍ എന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്.

## Article Content

ബിഗ് ബോസ് സീസണ്‍ ഫോര്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. പുതിയ എപ്പിസോഡിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ ആരൊക്കെ ആയിരിക്കും മത്സരാര്‍ത്ഥികള്‍ എന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്.

ഇതിലേക്ക് പല പേരുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് ഇതില്‍ ഒട്ടുമിക്കവരും. ഈ ലിസിറ്റിലേക്ക് സോഷ്യല്‍ മീഡിയ താരങ്ങളുടെ പേരും എത്തുന്നുണ്ട്.

ഒരു സമയത്ത് ജിയാ ഇറാനി ബിഗ് ബോസിലേക്ക് മത്സരിക്കാനെത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തമായ മറുപടി താരം നല്‍കിയിട്ടില്ല.

പാലാ സജി പങ്കുവെച്ച ഒരു പോസ്റ്റിനു താഴെ ജിയ ഇറാനി ഒരു കമന്റ് കുറച്ച് എത്തിയതോടെയാണ് ഇത്തവണ ബിഗ്‌ബോസില്‍ ജിയ ഉണ്ടാവുമോ എന്ന സംശയം പ്രേക്ഷകരില്‍ ഉണ്ടായത്.

താന്‍ ബിഗ് ബോസി വരണോ എന്ന് പ്രേക്ഷകരോട് അഭിപ്രായം ചോദിക്കുകയായിരുന്നു പാലാ സജി. ഇതോടെയാണ് ഇദ്ദേഹം ബിഗ്‌ബോസില്‍ മത്സരിക്കാനെത്തുന്നുവോ എന്ന സംശയം പ്രേക്ഷകരില്‍ ഉണ്ടായത്. ഇപ്പോള്‍ ഇതില്‍ വ്യക്തമായി മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് പാലാ സജി.

ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ലെന്നുമായിരുന്നു സജി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31688/i-was-invited-to-compete-in-bigg-boss-pala-saji)