---
title: "സിദ്ധീഖിന്റെ ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വെച്ചതിന്റെ കാരണം ഇതാണ്...  "
english_title: "News of Siddiqui's second son has now become active."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31679/news-of-siddiquis-second-son-has-now-become-active"
published_at: "2022-03-14T15:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f14e6a2b19_sidhiq.jpg"
keywords: []
---

# സിദ്ധീഖിന്റെ ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വെച്ചതിന്റെ കാരണം ഇതാണ്...  

> **Lead Summary:** നടന്‍ സിദ്ധീഖിന്റെ മകന്‍ ഷഹീന്‍ സിദ്ധീഖിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വിവാഹത്തിനെത്തിയിരുന്നു. 

## Article Content

നടന്‍ സിദ്ധീഖിന്റെ മകന്‍ ഷഹീന്‍ സിദ്ധീഖിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വിവാഹത്തിനെത്തിയിരുന്നു. 

അതേസമയം വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ എല്ലാ കണ്ണുകളും ശ്രദ്ധിച്ചത് ഒരാളെയായിരുന്നു. സിദ്ധീഖിന്റെ രണ്ടാമത്തെ മകനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സജീവമായി മാറിയിരിക്കുന്നത്. 

ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്. നാളിതുവരെ മകനെ പൊതു ഇടങ്ങളില്‍ സിദ്ധീഖ് കൊണ്ട് വരികയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല.

അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നല്‍കാനായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്. 

എന്നാല്‍ മൂത്ത മകന്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ധിഖിന്റെ ആ മകനെ പൊതു ജനം കാണുന്നത്. അനിയന്റെ കൈയ്യില്‍ മുറുകെ പിടിച്ച് അവനെ ചേര്‍ത്തു നിര്‍ത്തുന്ന ഷഹീനെ ചിത്രങ്ങളിലും വീഡിയോകളിലും കാണാം.

വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും അനുജന്റെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയുടെ ഭാഗത്തു നിന്നുമുള്ള ഈ കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്്തിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/31679/news-of-siddiquis-second-son-has-now-become-active)