---
title: "ദിലീപിനെ വെട്ടിമാറ്റി വി.ഡി സതീശന്‍; സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിലെ ഫോട്ടോ ചര്‍ച്ചയാകുന്നു"
english_title: "Opposition leader VD Satheesan's post sharing the picture of actor Siddique's son Shaheen Siddique's wedding."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31663/opposition-leader-vd-satheesans-post-sharing-the-picture-of-actor-siddiques-son-shaheen-siddiques-wedding"
published_at: "2022-03-14T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f0375364d9_mohanlal mammooty vd.jpg"
keywords: []
---

# ദിലീപിനെ വെട്ടിമാറ്റി വി.ഡി സതീശന്‍; സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിലെ ഫോട്ടോ ചര്‍ച്ചയാകുന്നു

> **Lead Summary:** നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രമാണ് വി.ഡി സതീശന്‍ പങ്കുവെച്ചത്.

## Article Content

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രമാണ് വി.ഡി സതീശന്‍ പങ്കുവെച്ചത്.

അടുത്ത് സിദ്ദിഖിനെയും കാണാം. ‘ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

**

ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവച്ചാണ് സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. ‘ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണ്’, ‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

‘കിംഗ് ലയര്‍ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കള്‍ തന്നെ അങ്ങട് ശിക്ഷ നടപ്പാക്കി അല്ലേ :..? മകള്‍ക്കൊപ്പം എന്ന് പറയാന്‍ അര്‍ഹതയുള്ള നേതാവ് .. അതാണ് വി ഡി എസ്സ്. with you എന്നും അഭിമാനം എന്നും ഇന്‍സ്റ്റയിലിട്ട ശേഷവും അതിജീവിതയെ വഞ്ചിച്ച് എട്ടാം പ്രതിയെ താങ്ങി നടക്കുന്ന സ്‌ക്രീനിലെ മാത്രം ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും ചേട്ടച്ഛനും കണ്ടു പഠിക്കട്ടെ’ എന്നാണ് മറ്റൊരു കമന്റ്.

[https://www.facebook.com/VDSatheeshanParavur/photos/a.628374120554890/5099987170060207/?type=3**](https://www.facebook.com/VDSatheeshanParavur/photos/a.628374120554890/5099987170060207/?type=3)

‘ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി, അതും ഒരു നിലപാടാണ്’, ‘പേട്ടനെ വെട്ടി മാറ്റിയതില്‍ ഫെന്‍സ് അസ്വസ്ഥര്‍ ആണ്’, ‘കോവാല്‍ജീയെ കളഞ്ഞത് മോശം ആയി പോയി, ആലുവ സബ് ജയില്‍ ഇളകും’ എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31663/opposition-leader-vd-satheesans-post-sharing-the-picture-of-actor-siddiques-son-shaheen-siddiques-wedding)