കാര്‍ത്തിക് സുബ്ബരാജിന്‍റെ വിക്രം ചിത്രത്തിന് പാക്കപ്പ്; പ്രധാന പ്രഖ്യാപനത്തിലേക്ക് അഞ്ച് ദിവസം

കാര്‍ത്തിക് സുബ്ബരാജിന്‍റെ വിക്രം ചിത്രത്തിന് പാക്കപ്പ്; പ്രധാന പ്രഖ്യാപനത്തിലേക്ക് അഞ്ച് ദിവസം
2021-10-04T21:49:00 | By Truevision Admin

വിക്രത്തെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിക്രത്തിന്‍റെ കരിയറിലെ 60-ാം ചിത്രമായ ഇതിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഈ മാസം 20ന് പുറത്തെത്തും. വിക്രം ആദ്യമായാണ് ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


പേട്ട, ജഗമേ തന്തിരം എന്നിവയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇരുവരും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. വടക്കന്‍ ചെന്നൈ ആണ് കഥാപശ്ചാത്തലം.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ ആണ്. സന്തോഷ് നാരായണനാണ് സംഗീതം.

സിമ്രാന്‍, വാണി ഭോജന്‍, ബോബി സിംഹ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ച സിനിമയുടെ അവസാന ഷെഡ്യൂള്‍ ഡാര്‍ജിലിംഗില്‍ ആയിരുന്നു.

Content Highlight: Backup for Karthik Subbaraj's Vikram movie; Five days to the main announcement

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup