പൊട്ടാസ് പൊട്ടിത്തെറി… എന്നാലും എന്റെ കിലിയേ.. ; അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്‍റ്' സിനിമയിലെ ഗാനം പുറത്ത്

പൊട്ടാസ് പൊട്ടിത്തെറി… എന്നാലും എന്റെ കിലിയേ.. ; അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്‍റ്' സിനിമയിലെ ഗാനം പുറത്ത്
Sep 21, 2025 01:39 PM | By Athira V

(moviemax.in ) ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ…'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ. പ്രേക്ഷകരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' എന്ന സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി…' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്. തനി ടാൻസാനിയൻ വേഷത്തിലാണ് ഫാസ്റ്റ് നമ്പറിൽ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരക്കാറും കിലി പോളും ചേർന്നാണ് പാടിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'ഇന്നസെന്‍റ്'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ…' എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.  സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.  ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.'











Content Highlight: song from the movie 'Innocent' is out.

Next TV

Related Stories
'പിണറായി വിജയനെ വിമർശിച്ചതിനാണോ സലീം കുമാറിന് സ്മാരകം? പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നത്'; മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

Jun 28, 2026 12:44 PM

'പിണറായി വിജയനെ വിമർശിച്ചതിനാണോ സലീം കുമാറിന് സ്മാരകം? പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നത്'; മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം, വിമർശനവുമായി നടൻ മാമുക്കോയയുടെ മകൻ നിസാർ...

Read More >>
'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jun 28, 2026 09:25 AM

'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

അമ്മ സംഘടന വിവാദം, ശ്വേതാ മേനോൻ രാജി, ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ, ശ്വേതാ മേനോൻ,...

Read More >>
'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു';  ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

Jun 28, 2026 08:45 AM

'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു'; ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

അൻസിബ ഹസ്സനെതിരായ ആരോപണങ്ങളിൽ നടി ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ...

Read More >>
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
Top Stories










News Roundup