ഇപ്പോഴിതാ നിമിഷ സജയൻ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പുതിയ വാര്‍ത്തകള്‍ വരുന്നത് . നിമിഷ സജയന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത് . ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.
നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അഴകപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
നിമിഷയ്ക്കൊപ്പം ഹിന്ദി നടൻ ആദില്‍ ഹുസൈനും അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമായിട്ടില്ല. ലെന കുമാര്‍ അന്റോണിയ അകീല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ആണ് നിമിഷ സജയന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.
Nimisha Sajayan is my favorite Malayalam actress. The actress, who was notable among the audience through her first film, played different roles for a short period of time