---
title: "വീട്ടുജോലി ചെയ്ത് നല്ലൊരു ഭാര്യയാവാനാണ് ആഗ്രഹിച്ചത്; ഭാഗ്യലക്ഷ്മി "
english_title: "He wanted to do housework and be a good wife; Bhagyalakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31585/he-wanted-to-do-housework-and-be-a-good-wife-bhagyalakshmi"
published_at: "2022-03-14T08:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622eafb8bee90_bhagyalakshmi.jpg"
keywords: []
---

# വീട്ടുജോലി ചെയ്ത് നല്ലൊരു ഭാര്യയാവാനാണ് ആഗ്രഹിച്ചത്; ഭാഗ്യലക്ഷ്മി 

> **Lead Summary:** മലയാള സിനിമയിലെ പ്രശസ്തരായ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. നാലായിരത്തോളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉര്‍വശി, ശോഭന, രേവതി, എന്നിങ്ങനെ ഒട്ടുമിക്ക നടിമാരുടെയും ശബ്ദമായി മാറിയിരുന്നു. ഡബ്ബിങ്ങിന് പുറമേ അവതാരക കൂടിയായ ഭാഗ്യലക്ഷ്മി ശരിക്കും ഒരു വീട്ടമ്മയാവാന്‍ കൊതിച്ചിരുന്ന ആളായിരുന്നു.

## Article Content

മലയാള സിനിമയിലെ പ്രശസ്തരായ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. നാലായിരത്തോളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉര്‍വശി, ശോഭന, രേവതി, എന്നിങ്ങനെ ഒട്ടുമിക്ക നടിമാരുടെയും ശബ്ദമായി മാറിയിരുന്നു. ഡബ്ബിങ്ങിന് പുറമേ അവതാരക കൂടിയായ ഭാഗ്യലക്ഷ്മി ശരിക്കും ഒരു വീട്ടമ്മയാവാന്‍ കൊതിച്ചിരുന്ന ആളായിരുന്നു.

എന്നാല്‍ പ്രതീക്ഷിക്കാതെയാണ് താനിപ്പോള്‍ പലയിടത്തും എത്തി നില്‍ക്കുന്നതെന്നാണ് നടി വെളിപ്പെടുത്തുന്നത്. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. നടന്‍ ദിനേഷ് പണിക്കര്‍ക്കൊപ്പം പരിപാടിയിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ ഡബ്ബിങ് കാലത്തെ ഓര്‍മ്മകളാണ് പറഞ്ഞത്.

**

ഇതിനിടയില്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് വീട്ട് ജോലികള്‍ ചെയ്യാന്‍ മാത്രം ആഗ്രഹിച്ചിരുന്ന നാളുകളെ കുറിച്ച് സൂചിപ്പിച്ചത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.. **

ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ എല്ലായിടത്തും എത്തിപ്പെട്ടത്. പ്രതീക്ഷിച്ച സ്ഥലത്ത് എത്താനൊട്ട് പറ്റിയതുമില്ല. നല്ലൊരു ഭാര്യയും കുടുംബിനിയുമാവാനാണ് ഞാന്‍ ആഗ്രഹിച്ചത്.

വീട്ടുജോലിയും ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത്. 'പൂമുഖ വാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കള്‍ പോല'ത്തെ ഭാര്യ ആവാനാണ് ആഗ്രഹിച്ചതും. പതിനെഴ് വയസിലെ ചിന്ത അതായിരുന്നെങ്കില്‍ മുപ്പത് വയസ് ആയപ്പോള്‍ അത് മാറി.

ഇക്കാര്യം തന്നെ ഞാന്‍ ഒത്തിരി സ്ഥലങ്ങളില്‍ പറഞ്ഞ് കഴിഞ്ഞു. പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിംഗിന് വരുന്നത്. ആദ്യമായി തനിക്ക് പ്രതിഫലം തന്നത് പ്രേം നസീര്‍ സാറാണ്. നസീര്‍ സാറിനെ കണ്ടതിന്റെ ആകാംഷ അന്നുണ്ടെങ്കിലും മറ്റൊന്നും അന്ന് തോന്നിയിരുന്നില്ല.

ഇന്നത്തെ പോലെയല്ല അന്ന്. തനിക്ക് ലഭിച്ചത് എന്തായാലും മികച്ചൊരു കൈനീട്ടം തന്നെയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവിടുന്നിങ്ങോട്ട് കുറേ വര്‍ഷങ്ങള്‍ വിഷുവിന് കൈനീട്ടം തന്നിരുന്നത് നസീര്‍ സാറാണ്. അദ്ദേഹം അന്നൊക്കെ ഡബ്ബിങ്ങിന് വേണ്ടി സ്റ്റുഡിയോയില്‍ ഉണ്ടാവുമായിരുന്നു. അവിടെയുള്ള എല്ലാവര്‍ക്കും പുള്ളി കൊടുക്കും. ഡബ്ബിങ്ങിനെ കുറിച്ചുള്ള അനുഭവങ്ങളും ഭാഗ്യലക്ഷ്മി പങ്കുവെച്ചിരുന്നു.

പലപ്പോഴും ആ സിനിമയിലെ താരങ്ങളൊക്കെയും അവിടെ ഒന്നിച്ചാണ് ഡബ്ബ് ചെയ്യുക. വന്ദനം സിനിമയിലെ ഐ ലവ് യു സീനൊക്കെ മോഹന്‍ലാലും ഞാനും ഒരുമിച്ച് നിന്നാണ് ചെയ്തത്. അതുപോലെ ചിത്രം സിനിമയിലെ രഞ്ജിനിയും മോഹന്‍ലാലും റൂമിനുള്ളില്‍ നിന്നും ചീത്ത വിളിക്കുന്ന സീനും ഒന്നിച്ചാണ് ഡബ്ബ് ചെയ്യുന്നത്. പിന്നെ റേപ്പ് സീന്‍ ഡബ്ബ് ചെയ്യുമ്പോഴാണ് രസം.

നമ്മുടെ അടുത്ത് വില്ലന്‍ കൂടി നില്‍ക്കുകയായിരിക്കും. എന്നെ വിടെടാ.. എന്നൊക്കെയുള്ള ഡയലോഗുകള്‍ ചെയ്യുന്നത് ഭയങ്കര ബോറ് ആണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വന്ന് കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31585/he-wanted-to-do-housework-and-be-a-good-wife-bhagyalakshmi)