---
title: "ലാലേട്ടന്‍ വന്നപ്പോള്‍ ഒരു ചന്ദനത്തിന്റെ മണം, അന്ന രാജന്‍"
english_title: "Anna's video sharing her experience of meeting Mohanlal for the first time is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31584/annas-video-sharing-her-experience-of-meeting-mohanlal-for-the-first-time-is-gaining-attention-on-social-media"
published_at: "2022-03-14T08:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622eace2e6da6_lalettan.jpg"
keywords: []
---

# ലാലേട്ടന്‍ വന്നപ്പോള്‍ ഒരു ചന്ദനത്തിന്റെ മണം, അന്ന രാജന്‍

> **Lead Summary:** അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അന്ന രാജന്‍. മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുന്ന അന്നയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

## Article Content

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അന്ന രാജന്‍. മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുന്ന അന്നയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നു എന്നാണ് അന്ന പറയുന്നത്. വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വരുന്നു, വരുന്നു എന്ന് പറഞ്ഞ് വെയിറ്റ് ചെയ്തിരിക്കുകയാണ്.

ഞങ്ങള്‍ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.

രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്പോള്‍ ഒരു പൊസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

അതുപോലെ തന്നെ ഒരു പൊസിറ്റിവിറ്റി ഫീല്‍ ചെയ്തു. ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പൊസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കില്‍ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്‌സിമം എത്രയാണെന്ന് പറയുന്നില്ല. അങ്ങനെയാണ് പോവാറ്.

ആ ഒരു വൈബ് തനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട് എന്നാണ് അന്ന രാജന്‍ പറയുന്നത്. 2017ല്‍ ആണ് ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തത്. ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31584/annas-video-sharing-her-experience-of-meeting-mohanlal-for-the-first-time-is-gaining-attention-on-social-media)