---
title: "അവര്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല, ദുരനുഭവം പങ്കുവെച്ച് നടി"
english_title: "I do not understand what they said, the actress shared her misfortune"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31574/i-do-not-understand-what-they-said-the-actress-shared-her-misfortune"
published_at: "2022-03-14T07:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ea343a34e0_actrs.jpg"
keywords: []
---

# അവര്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല, ദുരനുഭവം പങ്കുവെച്ച് നടി

> **Lead Summary:** സിനിമ മേഖലയില്‍ നിന്നും മറ്റും തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവച്ചു കൊണ്ട് ഒരുപാട്് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

## Article Content

സിനിമ മേഖലയില്‍ നിന്നും മറ്റും തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവച്ചു കൊണ്ട് ഒരുപാട്് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വന്‍ വിജയമായി മാറിയ ഷോകളായ നാഗിന്‍ 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്ലി ബേബോ, സഞ്ജീവനി തുടങ്ങിയ പരമ്പരകളിലൂടെയാണ് സയന്തനി താരമായി മാറുന്നത്. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മോഡലിംഗിലൂടെയായിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ”എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് പറഞ്ഞത്, നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്സ് ചെയ്യുന്നുണ്ടാകുമല്ലേ? എന്നായിരുന്നു.

അവര്‍ കരുതിയത് ഒരുപാട് സെക്സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. എന്താണ് ആ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. ഞാന്‍ അന്ന് കന്യകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അത്തരം സംഭവങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ മുറിവുണ്ടാക്കും” നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31574/i-do-not-understand-what-they-said-the-actress-shared-her-misfortune)