---
title: " 'മഞ്ജു ചേച്ചിക്കൊപ്പം നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെ'; ശ്രീശാന്ത്"
english_title: "'Standing with Manju Chechi is like standing in the World Cup final'; Sreesanth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31572/standing-with-manju-chechi-is-like-standing-in-the-world-cup-final-sreesanth"
published_at: "2022-03-14T07:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ea1822ceec_manju.jpg"
keywords: []
---

#  'മഞ്ജു ചേച്ചിക്കൊപ്പം നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെ'; ശ്രീശാന്ത്

> **Lead Summary:** മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്.

## Article Content

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്.

ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അവസരത്തിൽ മഞ്ജുവിനെ കുറിച്ച് ശ്രീശാന്ത്(sreesanth) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്നും താരത്തെ തനിക്ക് ഏറെയിഷ്ടമാണെന്നും ശ്രീശാന്ത് പറഞ്ഞു. ലുലു മാളിൽ വച്ചുനടന്ന പരിപാടിയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

‘മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം ശ്രീശാന്ത് പറയുന്നു. താരത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31572/standing-with-manju-chechi-is-like-standing-in-the-world-cup-final-sreesanth)