---
title: "പുതിയ  മേക്കോവർ ചിത്രങ്ങളുമായി  ചിമ്പു "
english_title: "Chimp with new makeover pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3157/chimp-with-new-makeover-pictures"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6118b6def0935_Untitled-1.jpg"
keywords: []
---

# പുതിയ  മേക്കോവർ ചിത്രങ്ങളുമായി  ചിമ്പു 

> **Lead Summary:** ഗൗതം മേനോൻ ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവറാണ് കോളിവുഡിൽ ചർച്ചാവിഷയം. സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്.

## Article Content

ഗൗതം മേനോൻ ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവറാണ് കോളിവുഡിൽ ചർച്ചാവിഷയം. സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്.

മേക്കോവർ ചിത്രങ്ങളും താരം പുറത്തുവിട്ടു. വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്.

എ.ആർ. റഹ്മാൻ ആണ് സംഗീതം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്. ചിമ്പുവിന്റെ കരിയറിൽ വഴിത്തിരിവൊരുക്കിയ സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍.

2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമാണ് വെന്ത് തനിന്തത് കാട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3157/chimp-with-new-makeover-pictures)