---
title: "ബോസ് സീസണ്‍ 4 തീയ്യതി പുറത്തുവിട്ടു; ആകാംക്ഷയോടെ ആരാധകര്‍ "
english_title: "Boss Season 4 Released; Curious fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31555/boss-season-4-released-curious-fans"
published_at: "2022-03-13T22:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e27f95e1cd_bigboss.jpg"
keywords: []
---

# ബോസ് സീസണ്‍ 4 തീയ്യതി പുറത്തുവിട്ടു; ആകാംക്ഷയോടെ ആരാധകര്‍ 

> **Lead Summary:** **ഇ**ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. എന്‍ഡമോള്‍ കമ്പിനി നെതര്‍ലന്‍ഡ്സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്.

## Article Content

**ഇ**ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. എന്‍ഡമോള്‍ കമ്പിനി നെതര്‍ലന്‍ഡ്സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നാം സീസണ്‍ കോവിഡിന്‍റെ രണ്ടാം തരംഗം കാരണം 95-ാം ദിനത്തില്‍ താല്‍കാലികമായി അവസാനിപ്പിച്ചു. കോവിഡ് ശാന്തമായപ്പോള്‍ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. സീസണ്‍ 3 ഓഗസ്റ്റ് 1ന് നടത്തി. മണിക്കുട്ടന്‍ ആണ് ജേതാവായത്.

ഇപ്പോള്‍ നാലാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ച്‌ ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ആഴ്ചയും രണ്ട് മത്സരാര്‍ത്ഥികളെ വീതം വീട്ടില്‍ നിന്ന പുറത്താക്കുവാനായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്.

ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവില്‍ വീട്ടില്‍ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.

സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയില്‍ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ച്‌ ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തില്‍ വിജയിക്കുക.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ബി​ഗ് ബോസ് നാലാം സീസണ്‍ വരുന്നുവെന്ന് അറിയിച്ചുള്ള പ്രമോകളാണ് പുറത്തുവിട്ടിരുന്നത്. ആദ്യ ലോ​ഗോയാണ് റിലീസ് ചെയ്തത്. പിന്നാലെ മോഹന്‍ലാല്‍ തന്നെ നാലാം സീസണിലും അവതാരകനാകുമെന്ന് അറിയിച്ചുള്ള പ്രമോ വന്നു.

പിന്നീട് വന്നത് സോഷ്യല്‍മീ‍ഡിയകളില്‍‌ പ്രചരിക്കുന്ന ബി​ഗ് ബോസ് മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള പ്രഡിക്ഷന്‍ ലിസ്റ്റുകളെ ട്രോളിയുള്ള പ്രമോയായിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയതായി ബി​ഗ് ബോസ് ആരംഭിക്കാന്‍ പോകുന്ന തിയ്യതി അറിയിച്ചുള്ള പ്രമോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയില്‍ മോഹന്‍ലാല്‍ വിവരിക്കുന്നുണ്ട്. മാര്‍ച്ച്‌ 27 മുതലാണ് ബി​ഗ് ബോസ് നാലാം സീസണിന്റെ സംപ്രേഷണം തുടങ്ങുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളില്‍ ഒന്‍പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം.

വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ട​ങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നല്‍കിയിട്ടുണ്ട്.

പ്രമോ വന്നതോടെ ബി​ഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. ബി​ഗ് ബോസ് സീസണ്‍ ഫോറിനായി കാത്തിരിക്കുകയാണ്, നിലവാരുമുള്ള മത്സരങ്ങളും മത്സരാര്‍ഥികളും വരണം, ദയവുചെയ്ത് മത്സരാര്‍ഥികളുടെ കണ്ണീര്‍ കഥ ഇടരുത്. അവരുടെ ഗെയിം കാണാനാണ് ഞങ്ങള്‍ പ്രേക്ഷകര്‍ ഇരിക്കുന്നത്. സിംപതി ഗെയിംങ്ങ് ഈ കൊല്ലമെങ്കിലും ഒന്ന് ഒഴിവാക്കി തരണം തുടങ്ങി നിരവധി കമന്റുകളാണ് പുതിയ പ്രമോ വന്നതോടെ പ്രത്യക്ഷപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31555/boss-season-4-released-curious-fans)