---
title: "നടി രശ്മി അനിലിന്റെ പോസ്റ്റിന് അശ്ലീല കമന്റിട്ട ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി"
english_title: "The auto driver who commented on actress Reshmi Anil's post got the job of eight"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31550/the-auto-driver-who-commented-on-actress-reshmi-anils-post-got-the-job-of-eight"
published_at: "2022-03-13T22:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e211a39d29_rashmi anil.jpg"
keywords: []
---

# നടി രശ്മി അനിലിന്റെ പോസ്റ്റിന് അശ്ലീല കമന്റിട്ട ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

> **Lead Summary:** **അ**ശ്ലീല കമന്‍റ് ഇട്ടയാളെ ലൈവില്‍ കൊണ്ടുവന്ന് മാപ്പ് പറയിച്ച്‌ പ്രമുഖ സിനിമ സീരിയല്‍ നടി രശ്മി അനില്‍. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം നടി രശ്മി അനില്‍ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചതിനു താഴെയാണ് ഓട്ടോ ഡ്രൈവറായ ശ്യം എന്നയാള്‍ അശ്ലീല കമന്‍റ് ഇട്ടത്.

## Article Content

**അ**ശ്ലീല കമന്‍റ് ഇട്ടയാളെ ലൈവില്‍ കൊണ്ടുവന്ന് മാപ്പ് പറയിച്ച്‌ പ്രമുഖ സിനിമ സീരിയല്‍ നടി രശ്മി അനില്‍. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം നടി രശ്മി അനില്‍ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചതിനു താഴെയാണ് ഓട്ടോ ഡ്രൈവറായ ശ്യം എന്നയാള്‍ അശ്ലീല കമന്‍റ് ഇട്ടത്.

ഇയാള്‍ക്കെതിരെ നടി രശ്മി അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.

'ഞാന്‍ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനില്‍ ചേച്ചി ഇട്ട ലൈവ് വീഡിയോയില്‍, മദ്യത്തിന്റെ പുറത്ത് സംഭവിച്ചു പോയതാണ്. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനില്‍ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു.

ഞാന്‍ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിക്കും. രണ്ട് പെണ്‍മക്കളെയും നോക്കി ജീവിച്ചോളാം. മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നില്‍ക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.' ഇയാള്‍ ലൈവിലെത്തി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വന്ന് ഇത്തരം കമന്‍റിടുന്ന എല്ലാ ഞരമ്പുരോഗികള്‍ക്കും ഇതൊരു പാഠമാകണമെന്നും, സ്ത്രീകള്‍ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാള്‍ വരുമെന്നും പറഞ്ഞ രശ്മി ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/31550/the-auto-driver-who-commented-on-actress-reshmi-anils-post-got-the-job-of-eight)