---
title: "ഇനി പോകാൻ ഇഷ്‍ടമുള്ള സ്ഥലം?, ഒരിക്കലും പോസ്റ്റ് ചെയ്യില്ലെന്ന് കരുതിയ ചിത്രം?, സാനിയ ഇയ്യപ്പൻ പറയുന്നു"
english_title: "Where would you like to go next ?, The picture you thought would never be posted ?, says Sania Iyyappan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3155/where-would-you-like-to-go-next-the-picture-you-thought-would-never-be-posted-says-sania-iyyappan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6118ae06d9254_Untitled-1.jpg"
keywords: []
---

# ഇനി പോകാൻ ഇഷ്‍ടമുള്ള സ്ഥലം?, ഒരിക്കലും പോസ്റ്റ് ചെയ്യില്ലെന്ന് കരുതിയ ചിത്രം?, സാനിയ ഇയ്യപ്പൻ പറയുന്നു

> **Lead Summary:** മലയാളത്തിലെ യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. സിനിമകളില്‍ മാത്രമല്ല ഫാഷൻ ലോകത്തും സാനിയ ഇയ്യപ്പൻ മുൻനിരയിലാണ്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

മലയാളത്തിലെ യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. സിനിമകളില്‍ മാത്രമല്ല ഫാഷൻ ലോകത്തും സാനിയ ഇയ്യപ്പൻ മുൻനിരയിലാണ്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോള്‍  ഇൻസ്റ്റാഗ്രാമിലെ ചോദ്യങ്ങള്‍ക്കുള്ള സാനിയ ഇയ്യപ്പന്റെ മറുപടിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

ചോദ്യങ്ങള്‍ ചോദിക്കാൻ സാനിയ ഇയ്യപ്പൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇനി പോകാൻ ഇഷ്‍ടമുള്ള സ്ഥലം എതെന്ന ചോദ്യത്തിന് ആംസ്റ്റാര്‍ഡാം എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ ഉത്തരം.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാൻ ഇതുവരെ തീരുമാനിക്കാത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് ആ ഫോട്ടോയും സാനിയ ഇയ്യപ്പൻ പങ്കുവെച്ചു. ഇതിനു മുമ്പും ആരാധകരുടെ കമന്റുകള്‍ക്ക് സാനിയ ഇയ്യപ്പൻ മറുപടി നല്‍കിയിട്ടുണ്ട്.

ബാല്യകാലസഖിയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി അഭിനയിച്ച ചിത്രം. റോഷൻ ആൻഡ്യൂസിന്റെ ദുല്‍ഖര്‍ ചിത്രമായ സല്യുട്ടിലാണ് സാനിയ ഇയ്യപ്പൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3155/where-would-you-like-to-go-next-the-picture-you-thought-would-never-be-posted-says-sania-iyyappan)