നിര്‍മ്മാതാവ് കൂടെ കിടക്കാന്‍ വിളിച്ചു; താരത്തിന്‍റെ തുറന്നു പറച്ചില്‍

നിര്‍മ്മാതാവ് കൂടെ കിടക്കാന്‍ വിളിച്ചു; താരത്തിന്‍റെ തുറന്നു പറച്ചില്‍
2022-03-13T22:09:00 | By Vyshnavy Rajan

പുറമെ കാണുന്ന ഗ്ലാമറിന് പിന്നില്‍ പലപ്പോഴും വിനോദ മേഖല ചതിക്കുഴികള്‍ നിറഞ്ഞതും ഇരുണ്ട പാതകളുള്ളതുമായിരിക്കും. സിനിമ മേഖലയില്‍ നിന്നും മറ്റും തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരുപാട് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

വന്‍ വിജയമായി മാറിയ ഷോകളായ നാഗിന്‍ 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്‌ലി ബേബോ, സഞ്ജീവനി തുടങ്ങിയ പരമ്ബരകളിലൂടെയാണ് സയന്തനി താരമായി മാറുന്നത്. കരിയറില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.


ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സയന്തനിയുടെ വെളിപ്പെടുത്തല്‍. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. 

മോഡലിംഗിലൂടെയായിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അന്ന് തനിക്ക് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്.

''എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് പറഞ്ഞത്, നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ? എന്നായിരുന്നു.

അവര്‍ കരുതിയത് ഒരുപാട് സെക്‌സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. എന്താണ് ആ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. ഞാന്‍ അന്ന് കന്യകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അത്തരം സംഭവങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ മുറിവുണ്ടാക്കും'' എന്നായിരുന്നു സയന്തനി പറഞ്ഞത്.


ബോഡി ഷെയ്മിംഗ് മാത്രമല്ല തനിക്ക് കാസ്റ്റിംഗ് കൗച്ച്‌ അനുഭവത്തേയും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് കൂടുതല്‍ അടുത്തറിയാനായി ഒരുമിച്ച്‌ സമയം ചെലവിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്.

കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച്‌ സമയം ചെലവിടാം എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും സയന്തനി പറയുന്നു. അത്തരം സംഭവങ്ങളെ താന്‍ കൈകാര്യം ചെയ്യുമെങ്കിലും ചിലപ്പോഴൊക്കെ തന്നെ അത് വിഷാദത്തിലേക്ക് കൊണ്ടു പോകുമായിരുന്നുവെന്നാണ് സയന്തനി പറയുന്നത്.

''ഞാനതിനെയൊക്കെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ അത് എന്നെ വിഷാദത്തിലാക്കിയിരുന്നു. സ്വയം സംശയിക്കാന്‍ തുടങ്ങും. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കും. ഞാന്‍ ഇത്തരക്കാരിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചിന്തിച്ചു പോയി.

അതുകൊണ്ടാണോ അവരെന്നെ സമീപിക്കുന്നതെന്നും ആലോചിച്ചു. തെറ്റുകാരിയല്ലെങ്കില്‍പോലും സ്വയം സംശയിച്ചു പോകുന്ന അവസ്ഥയാണത്'' എന്നും സയന്തനി പറഞ്ഞു. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള സയന്തനി ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു. ഇപ്പോള്‍ തേരാ യാര്‍ ഹൂം മേ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Content Highlight: The director called to sleep with; The star's outspokenness

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup