---
title: "മൂന്ന് ശസ്ത്രക്രിയ, സിസേറിയൻ; അനുഭവം പങ്കുവെച്ച് നടി മന്യ"
english_title: "Three surgeries, cesarean; Actress Manya shares her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31539/three-surgeries-cesarean-actress-manya-shares-her-experience"
published_at: "2022-03-13T20:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e0ef2bef98_actrs.jpg"
keywords: []
---

# മൂന്ന് ശസ്ത്രക്രിയ, സിസേറിയൻ; അനുഭവം പങ്കുവെച്ച് നടി മന്യ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മന്യ. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന മന്യ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന മന്യയുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മന്യ. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന മന്യ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന മന്യയുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ ആരാധകർക്ക് പ്രചോദനം നൽകുന്ന രീതിയിൽ ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് മന്യ. ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ പങ്കുവെച്ച പുതിയ വീ‍ഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞ് വെക്കുന്നത്.

ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് മന്യയുടെ പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റ്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയെങ്കിലും മന്യയുടെ തിരിച്ച് വരവ് ആ​ഗ്രഹിക്കുന്നവരാണ് മലയാളികൾ. 

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി.

ഇപ്പോൾ താൻ കടന്നുപോയ ചില ഘട്ട​ങ്ങളെ ഓർത്ത് മന്യ പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മനോഹരമായി ഫുൾ പവറിൽ നൃത്തം ചെയ്യുന്ന വീ‍ഡിയോ പങ്കുവെച്ച് മന്യ കുറിച്ചത് ഇങ്ങനെയായിരുന്നു. 

'ഞാൻ ഇത് ചെയ്തു.... ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി' എന്നാണ് മന്യയുടെ പോസ്റ്റ്. എന്നാൽ സർജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.

നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. നൃത്തം സന്തോഷം നൽകുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നൽകിയിരിയ്ക്കുന്നത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാർഥനകൾ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31539/three-surgeries-cesarean-actress-manya-shares-her-experience)