---
title: "സെക്‌സി...സ്‌പൈസി എന്ന് അറിയപ്പെടാനാണ് ഇഷ്ടം; മലൈക അറോറ"
english_title: "Malaika Arora's interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31537/malaika-aroras-interview-goes-viral"
published_at: "2022-03-13T20:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e093a03f51_actrs.jpg"
keywords: []
---

# സെക്‌സി...സ്‌പൈസി എന്ന് അറിയപ്പെടാനാണ് ഇഷ്ടം; മലൈക അറോറ

> **Lead Summary:** ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടന്‍ അര്‍ജുന്‍ കപൂറുമായിട്ടുളള പ്രണയകഥ പുറത്ത് വന്നതിന് ശേഷമാണ് നടി സമൂഹമാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചയാവാന്‍ തുടങ്ങിയത്. ബോളിവുഡില്‍ ഏറെ വിവാദം സൃഷ്ടിച്ച പ്രണയമാണ് ഇവരുടേത്.

## Article Content

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടന്‍ അര്‍ജുന്‍ കപൂറുമായിട്ടുളള പ്രണയകഥ പുറത്ത് വന്നതിന് ശേഷമാണ് നടി സമൂഹമാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചയാവാന്‍ തുടങ്ങിയത്. ബോളിവുഡില്‍ ഏറെ വിവാദം സൃഷ്ടിച്ച പ്രണയമാണ് ഇവരുടേത്.

'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും തങ്ങളുടെ ബന്ധത്തെ പരിഹസിക്കുന്ന കമന്റുകള്‍ ബാധിക്കുന്നില്ലെന്നും നടനും മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു.അതിനെ എല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂവെന്ന് അതെല്ലാം തന്നെ വ്യാജമാണ്. എന്തെന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ട്രോള്‍ ചെയ്യുന്നവര്‍ നാളെ എന്നെ നേരില്‍ കണ്ടാല്‍ കൂടെ നിന്ന് ഒരു സെല്‍ഫി എടുക്കാനായി മരിക്കും. 

എന്റെ സ്വകാര്യ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകള്‍ എല്ലാം വെറും ഒച്ചപ്പാടുകള്‍ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്തയാണെന്നാണ' അര്‍ജുന്‍ പറഞ്ഞത്. 

അര്‍ജുന്‍ കപൂറുമായുള്ള പ്രണയത്തെ പോലെ തന്നെ മലൈക അറോറയുടെ വസ്ത്രധാരണവും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.പലപ്പോഴും മോശമായ കമന്റുകള്‍ നടിയെ തേടി എത്താറുണ്ട്. വയസ്സും വസ്ത്രധാരണവും ചിലര്‍ കൂട്ടികുഴയ്ക്കാറുണ്ട്. തന്നെ സെക്‌സി എന്ന് അറിയപ്പെടാനാണ് താല്‍പര്യമെന്നാണ് മലൈക പറയുന്നത്.

ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വസ്ത്രധാരണത്തെ കുറിച്ച് ഉയരുന്ന ചോദയത്തിന് മറുപടിയായിട്ടാണ് മലൈക ഇക്കാര്യം പറഞ്ഞത്. വസ്ത്രധാരണം, ശരീരത്തിലെ പാടുകള്‍, നരച്ച മുടി എന്നിവയെക്കുറിച്ചുള്ള ട്രോളുകള്‍ അങ്ങനെത്തന്നെ തുടരട്ടെ എന്നും താരം പറയുന്നു. 

ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍ഷിബാനി ദണ്ഡേകര്‍ താരദമ്പതികളുടെ വിവാഹസത്കാരത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചുളള മലൈക പ്രതികരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് വ്യക്തമാകുന്നതെന്നാണ് താരം പറഞ്ഞത്.

ഇതേ വസ്ത്രം റിയാനയോ ജെന്നിഫര്‍ ലോപ്പസോ ബിയോന്‍സയോ ധരിച്ചാല്‍ മനോഹരം എന്നു പറയും. എന്നാല്‍ താന്‍ ധരിച്ചാല്‍ 'അവള്‍ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..' എന്നിങ്ങനെയാവും അഭിപ്രായം. ഇത് ഇരട്ടത്താപ്പാണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

ഇത്തരത്തിലുള്ള ട്രോളുകള്‍ ആദ്യമൊക്കെ തന്നെ അലട്ടിയിരുന്നെന്ന് മലൈക തുറന്നു പറഞ്ഞു. മാതാപിതാക്കള്‍ ഇന്നും അസ്വസ്ഥരാവാറുണ്ട്. എന്നാല്‍ അത്തരം ചപ്പുചവറുകള്‍ വായിക്കരുതെന്നാണ് താന്‍ അവരോട് പറയാറെന്നും താരം വ്യക്തമാക്കി.48കാരി മലൈകയുടെ ഫാഷന്‍ സെന്‍സ് വലിയ ചര്‍ച്ചയാവാറുണ്ട്.

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെടാനും നടി ഒരു മടിയും കാണിക്കാറില്ല. എന്നാല്‍ ഇതിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണമില്ലേ, സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നിങ്ങനെയുള്ള ട്രോളുകളുമാണ് ഉയരാറുള്ളത്. എന്നാല്‍ ഇതൊന്നു താരം ശ്രദ്ധിക്കാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/31537/malaika-aroras-interview-goes-viral)