---
title: "വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യ മാധവനെ കുറിച്ച് നവ്യ"
english_title: "We are not personal friends; Navya about Kavya Madhavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31533/we-are-not-personal-friends-navya-about-kavya-madhavan"
published_at: "2022-03-13T20:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e036ba3c93_kavya.jpg"
keywords: []
---

# വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യ മാധവനെ കുറിച്ച് നവ്യ

> **Lead Summary:** കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്ന് നടി നവ്യ നായര്‍. ഒരു സമയത്ത് മലയാളത്തിലെ മുന്‍നിര നായികമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും, നിങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് നവ്യ പ്രതികരിച്ചത്.

## Article Content

കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്ന് നടി നവ്യ നായര്‍. ഒരു സമയത്ത് മലയാളത്തിലെ മുന്‍നിര നായികമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും, നിങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് നവ്യ പ്രതികരിച്ചത്.

വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല എന്നാണ് നവ്യ തുറന്നു പറയുന്നത്. ദിലീപിനെ കുറിച്ച് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും നവ്യ പറയുന്നുണ്ട്. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി താന്‍ നേരത്തെ പറഞ്ഞിരുന്നു.

പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല എന്നാണ് നവ്യ പറയുന്നത്.

അതേസമയം, താനൊരു കുലസ്ത്രീ ഒന്നും അല്ലെന്നും സാധാരണ സ്ത്രീയാണെന്നും നവ്യ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യമേ എനിക്ക് ഒരു സമയത്ത് ചെയ്യാനാവുള്ളൂ, ഇത് പറഞ്ഞ് മകന്‍ തന്നെ കളിയാക്കാറുണ്ടെന്നും നവ്യ പറയുന്നു. എന്നാല്‍ തന്റെ അമ്മ ഒരു സൂപ്പര്‍ വുമമാണ്.

എല്ലാവരുടേയും കാര്യങ്ങളും അമ്മ ഓടി നടന്ന് ചെയ്യും. അതുകൊണ്ട് അമ്മ പെട്ടെന്ന് ക്ഷീണിച്ചു. സ്ത്രീകള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പുരുഷന്‍ ഒരിക്കലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറില്ല. അവര്‍ എപ്പോഴും ക്വാളിറ്റേറ്റീവ് ആണെന്നും നവ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31533/we-are-not-personal-friends-navya-about-kavya-madhavan)