---
title: "'രതിപുഷ്പം പൂക്കുന്ന യാമ'ത്തില്‍ തിളങ്ങി ഷൈനും റംസാനും; വീഡിയോ സോം​ഗ്"
english_title: "Shine and Ramzan shine in 'Rathipushpam Pookkunna Yama'; Video song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31532/shine-and-ramzan-shine-in-rathipushpam-pookkunna-yama-video-song"
published_at: "2022-03-13T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dff59dd86e_ramsan.jpg"
keywords: []
---

# 'രതിപുഷ്പം പൂക്കുന്ന യാമ'ത്തില്‍ തിളങ്ങി ഷൈനും റംസാനും; വീഡിയോ സോം​ഗ്

> **Lead Summary:** റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നീടുമ്പോഴും നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ​ഗാനമായിരുന്നു 'രതിപുഷ്പം പൂക്കുന്ന യാമ'ത്തില്‍ എന്ന ​ഗാനം.

## Article Content

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നീടുമ്പോഴും നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ​ഗാനമായിരുന്നു 'രതിപുഷ്പം പൂക്കുന്ന യാമ'ത്തില്‍ എന്ന ​ഗാനം.

ഇപ്പോഴിതാ ​ഗാനത്തിന്റം വീഡിയോ സോം​ഗ് റിലീസ് ചെയ്തിരിക്കുകയാണ് അണിറ പ്രവർത്തകർ. റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ഏറെ ചര്‍ച്ചയായിരുന്നു.

വിനായകന്‍ ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. ഉണ്ണി മേനോനാണ് ഗാനം ആലപിച്ചത്. റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു.

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31532/shine-and-ramzan-shine-in-rathipushpam-pookkunna-yama-video-song)