---
title: "'ബ്രോ ഡാഡി'ക്കായി ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും"
english_title: "Vineet and Deepak Dev to compose song for 'Bro Daddy'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3153/vineet-and-deepak-dev-to-compose-song-for-bro-daddy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6118a834038a7_Untitled-1.jpg"
keywords: []
---

# 'ബ്രോ ഡാഡി'ക്കായി ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും

> **Lead Summary:** ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ.

## Article Content

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ.

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാൻ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോം​ഗ് റെക്കോർഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

ഒപ്പം ഇരുവരുടെയും ചിത്രം അദ്ദേഹം പങ്കുവെച്ചു. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഇവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു.

ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3153/vineet-and-deepak-dev-to-compose-song-for-bro-daddy)