---
title: "'ദൃശ്യ 2'വിന്റെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍"
english_title: "Navya Nair shared the highlights of 'Drishya 2' and photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3152/navya-nair-shared-the-highlights-of-drishya-2-and-photos"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61189eb4f200a_Untitled-1.jpg"
keywords: []
---

# 'ദൃശ്യ 2'വിന്റെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

> **Lead Summary:** മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം 2വും ആദ്യ ഭാഗം പോലെ തന്നെ വലിയ ഹിറ്റായി. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമ തെലുങ്കിലേക്കും എത്തുമ്പോള്‍ ഫോട്ടോകളിലൂടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നടി നവ്യാ നായര്‍.

## Article Content

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം 2വും ആദ്യ ഭാഗം പോലെ തന്നെ വലിയ ഹിറ്റായി. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമ തെലുങ്കിലേക്കും എത്തുമ്പോള്‍ ഫോട്ടോകളിലൂടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നടി നവ്യാ നായര്‍.

ദൃശ്യ എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം. മലയാളത്തില്‍ മീന ചെയ്‍ത വേഷത്തില്‍ സീതയായി നവ്യാ നായര്‍ കന്നഡയില്‍ അഭിനയിച്ചു. രണ്ടാം ഭാഗത്തിലും നവ്യാ നായര്‍ തന്നെയാണ് നായിക.

പി വാസു സംവിധാനം ചെയ്യുന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കില്‍ തന്നെയാണ് ഫോട്ടോയില്‍ നവ്യാ നായര്‍. ആദ്യ ഭാഗവും സംവിധാനം ചെയ്‍തത് പി വാസു തന്നെയാണ്. രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രൻ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3152/navya-nair-shared-the-highlights-of-drishya-2-and-photos)