---
title: "താരസമ്പന്നമായി നടന്‍ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്‍ഷന്‍; വീഡിയോ"
english_title: "Wedding reception of actor Shaheen Siddique; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31498/wedding-reception-of-actor-shaheen-siddique-video"
published_at: "2022-03-13T14:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622db4bdae9c8_mohanlal.jpg"
keywords: []
---

# താരസമ്പന്നമായി നടന്‍ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്‍ഷന്‍; വീഡിയോ

> **Lead Summary:** നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്ഷന്‍ താരസമ്പന്നമായ ചടങ്ങായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

## Article Content

നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്ഷന്‍ താരസമ്പന്നമായ ചടങ്ങായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

ഡോ. അമൃത ദാസ് ആണ് ഷഹീനിന്‍റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.

അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31498/wedding-reception-of-actor-shaheen-siddique-video)