---
title: "എന്നോട് ഇത്രേം ഭക്തി എന്റെ ഭാര്യക്ക് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; യുവയുടെ പോസ്റ്റ് വൈറലാകുന്നു  "
english_title: "Now a post shared by yuva is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31492/now-a-post-shared-by-yuva-is-going-viral"
published_at: "2022-03-13T13:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622da9129dfc0_yuva.jpg"
keywords: []
---

# എന്നോട് ഇത്രേം ഭക്തി എന്റെ ഭാര്യക്ക് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; യുവയുടെ പോസ്റ്റ് വൈറലാകുന്നു  

> **Lead Summary:** തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് നടി മൃദുല വിജയിനെ യുവകൃഷ്ണയെയും ആരാധകര്‍ കാണുന്നത്. രണ്ടുപേരും മിനിസ്‌ക്രീനില്‍ സജീവമാണ്. ഇപ്പോള്‍ ഒരു കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍ നാലാം മാസത്തിലേക്ക് കടന്നതിനെ കുറിച്ചെല്ലാം മൃദു പറഞ്ഞിരുന്നു. ഇപ്പോള്‍ യുവ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്.

## Article Content

തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് നടി മൃദുല വിജയിനെ യുവകൃഷ്ണയെയും ആരാധകര്‍ കാണുന്നത്. രണ്ടുപേരും മിനിസ്‌ക്രീനില്‍ സജീവമാണ്. ഇപ്പോള്‍ ഒരു കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍ നാലാം മാസത്തിലേക്ക് കടന്നതിനെ കുറിച്ചെല്ലാം മൃദു പറഞ്ഞിരുന്നു. ഇപ്പോള്‍ യുവ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്.

ഒരു സ്റ്റൈലന്‍ ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ കുഞ്ഞൂട്ടന്‍ തിരിച്ച് അയച്ചതാ. ഈ സ്റ്റൈല്‍ പണ്ടത്തെയാ, ഏട്ടന്‍ എനിക്ക് ദൈവത്തെപ്പോലെയാണെന്ന്. എന്നോട് ഇത്രേം ഭക്തി എന്റെ ഭാര്യക്ക് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്തായാലും എനിക്ക് ഈ ഫോട്ടോ ഇഷ്ടമായെന്നുമായിരുന്നു യുവ കൃഷ്ണ കുറിച്ചത്.

തിരിച്ച് ട്രോളി അല്ലേയെന്നായിരുന്നു മൃദുലയുടെ കമന്റ്. ഒന്ന് ട്രോളിയപ്പോള്‍ എന്നെ തിരിച്ച് ട്രോളുന്നോ മനുഷ്യാ, ഹനുമാന്റെ പോസ് കോപ്പിയടിച്ചേക്കുവായെന്നുമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സുന്ദരി ലൊക്കേഷനിലെ ചിത്രങ്ങളായിരുന്നു യുവ കൃഷ്ണ പങ്കുവെച്ചത്.

2020 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൃദുലയും യുവയുടെ വിവാഹം.

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. അതേസമയം വിവാഹം കഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ നേരിട്ട താരങ്ങള്‍ കൂടിയാണ് ഇവര്‍. ഇതിനുള്ള മറുപടിയും മൃദുല കൊടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31492/now-a-post-shared-by-yuva-is-going-viral)