---
title: "ബിഗ്‌ ബോസിൽ കണ്ടിട്ട് എങ്ങനെ ലവ് ആയി?  മനസ്സ് തുറന്ന്  പേളിയും ശ്രീനിയും"
english_title: "How did you fall in love with Bigg Boss? Pelly and Sreeni open their minds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3147/how-did-you-fall-in-love-with-bigg-boss-pelly-and-sreeni-open-their-minds"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611776b836bea_nila.jpg"
keywords: []
---

# ബിഗ്‌ ബോസിൽ കണ്ടിട്ട് എങ്ങനെ ലവ് ആയി?  മനസ്സ് തുറന്ന്  പേളിയും ശ്രീനിയും

> **Lead Summary:** ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.

## Article Content

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ശ്രീനിഷിന്റെ ബിഗ് ബോസിലെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടുളള പുതിയ വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി മാണി. ബിഗ് ബോസ് സമയത്ത് ശ്രീനിഷ് കയ്യിൽ സൂക്ഷിച്ചു വച്ചിരുന്ന വസ്തുക്കളെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. പേളിയെ ബിഗ് ബോസിൽ വച്ച് പ്രൊപ്പോസ് ചെയ്ത സമയത്ത് ധരിച്ചിരുന്ന അതേ ടീഷർട്ടാണ് വീഡിയോയിൽ ശ്രീനിഷ് ധരിച്ചിരുന്നത്. ഇതിനെക്കുറിച്ച് പേളി വീഡിയോയിൽ പറയുന്നുണ്ട്.

ബിഗ് ബോസിൽ വച്ച് തങ്ങൾ പ്രണയത്തിലായെന്നും ക്യാമറയ്ക്കു മുന്നിൽ വച്ച് പ്രണയിക്കാൻ കഴിയുമോയെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. പക്ഷേ തങ്ങൾ പ്രണയിച്ചു പോയെന്നാണ് പേളി പറഞ്ഞത്. തങ്ങളുടെ ജീവിതത്തിൽ ഏറ്റവും റൊമാന്റിക് ശ്രീനിയാണെന്നും പേളി പറയുന്നുണ്ട്.

വീഡിയോയുടെ അവസാനം കുഞ്ഞു നിലയെയും കാണാം. ഉറക്കത്തിൽനിന്നും ഉണർന്ന നിലയെ ശ്രീനിഷ് പേളിയുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു. സാധാരണ ദിവസങ്ങളിൽ രാത്രി 11 മണിക്ക് ഉറങ്ങിയാൽ രാവിലെ 7-8 മണിവരെ നില ഉറങ്ങുമെന്നാണ് പേളി പറയുന്നത്. നിലയ്ക്ക് താൻ അടുത്തുവേണമെന്നും പേളി പറയുന്നു.

മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3147/how-did-you-fall-in-love-with-bigg-boss-pelly-and-sreeni-open-their-minds)