---
title: "തന്റെ ആ കഥാപാത്രം നന്നായെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്; നവ്യാ നായര്‍"
english_title: "This is what Navya Nair told the media about her new film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31469/this-is-what-navya-nair-told-the-media-about-her-new-film"
published_at: "2022-03-13T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d9151f0074_navya.jpg"
keywords: []
---

# തന്റെ ആ കഥാപാത്രം നന്നായെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്; നവ്യാ നായര്‍

> **Lead Summary:** ഒരിടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യാ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 18-ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.

## Article Content

ഒരിടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യാ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 18-ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.

ഇതിന് പിന്നാലെ തന്റെ പുതിയ സിനിമയെ കുറിച്ച് താരം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ. വികെപി തനിക്ക് തന്ന സ്വാതന്ത്ര്യമാണ് ഞാന്‍ രാധാമണിയായി അവതരിപ്പിച്ചിരിക്കുന്നത്, നന്നായെങ്കില്‍ വികെപിയുടെ ക്രെഡിറ്റാണ്, സുരേഷ് ബാബുവിന്റെ എഴുത്തിന്റെ മികവുമുണ്ടെന്നാണ് നവ്യ പ്രിവ്യൂ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒരുത്തി. ഒരു സ്ത്രീയുടെ ആരും പറയാത്ത കഥയെന്ന് ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തില്‍ വിനായകന്‍ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്.

അതേസമയം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം , ഇപ്പോള്‍ പഴയത് പോലെ സിനിമകളില്‍ സജീവമാവാനുള്ള തെയ്യാറെടുപ്പിലാണ്. താരത്തിന്റെ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്നും മലയാള മനസില്‍ ഉണ്ട് ബാലാമണി എന്ന പെണ്‍കുട്ടി. ഇതിന് പിന്നാലെ നല്ല അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. പിന്നീട് സൂപ്പര്‍ ഹീറോകളുടെ കൂടെ തന്ന ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31469/this-is-what-navya-nair-told-the-media-about-her-new-film)