---
title: "അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന"
english_title: "bhavana the magic again in Anarkali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3146/bhavana-the-magic-again-in-anarkali"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61177442408f1_bhvz.jpg"
keywords: []
---

# അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്.

ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനാർക്കലിയിലുളള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന. ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായിരുന്നു ഭാവന. അനാർക്കലിക്ക് ചേരുംവിധമുളള വലിയ കമ്മലുകളാണ് താരം അണിഞ്ഞത്.

ഏതാനും ദിവസം മുൻപ് പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിലുളള ചിത്രങ്ങൾ ഭാവന ഷെയർ ചെയ്തിരുന്നു.ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3146/bhavana-the-magic-again-in-anarkali)