---
title: "നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹം കഴിഞ്ഞു?"
english_title: "Now it is being reported that Nayanthara and Vignesh are married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31456/now-it-is-being-reported-that-nayanthara-and-vignesh-are-married"
published_at: "2022-03-13T11:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d88984dd09_nayan.jpg"
keywords: []
---

# നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹം കഴിഞ്ഞു?

> **Lead Summary:** തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇവരുടെ പ്രണയകഥ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആണ്. സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി.

## Article Content

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇവരുടെ പ്രണയകഥ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആണ്. സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി.

പൊതുവെ സോഷ്യല്‍ മീഡിയയിലും മീഡിയ്ക്ക് മുന്നിലും നയന്‍താര അധികം പ്രത്യക്ഷപ്പെടാറില്ല. അഞ്ച് വര്‍ഷത്തിന് ശേഷം കഴി സ്വാതന്ത്ര്യദിനത്തില്‍ നയന്‍സ് അഭിമുഖം നല്‍കിയിരുന്നു. വിവാഹത്തെ കുറിച്ചും സിനിമയെ കുറി്ച്ചും വിഘ്‌നേഷുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെ നടി അന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹം കഴിഞ്ഞു എന്ന് തരത്തിലുളള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.നയന്‍താര കുര്യന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങളുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നെറ്റിയില്‍ സുന്ദരം ചാര്‍ത്തി വിഘ്‌നേഷിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങി വരുന്ന നയന്‍സിനെയാണ് വീഡിയോയില്‍ കാണുന്നത്.

സാധാരണ പോലെ ചുരിദാറില്‍ സിമ്പിള്‍ ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. താരത്തിന്റെ നെറ്റിയിലെ സിന്ദൂര എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്,വിവാഹം കഴിഞ്ഞോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

മകം തൊഴുവാന്‍ ചോറ്റാനിക്കാര ദേവി ക്ഷേത്രത്തില്‍ നയന്‍സും വിഘ്‌നേഷും എത്തിയിരുന്നു. എന്നാല്‍ അന്ന് നെറ്റിയില്‍ സിന്ദൂരം ഇല്ലായിരുന്നു. താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

2015 ആയിരുന്നു വിഘ്‌നേഷും നയന്‍താരയും കണ്ടുമുട്ടുന്നത്.നാനും റൗഡി താന്‍ എന്ന വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയിലെ നായിക നയന്‍സായിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് ഇന്ന് വിവാഹത്തില്‍ എത്തി നില്‍ക്കുന്നത്. ഒരു കാലത്ത് കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നയന്‍താര സജീവമാ ചര്‍ച്ചയായിരുന്നു.

എന്നാല്‍ വിക്കി നടിയുടെ ജീവിതത്തില്‍ വന്നതിന് ശേഷം ഗോസിപ്പ് വാര്‍ത്തകളില്‍ നയന്‍സ് അധികം ഇടംപിടിക്കാറില്ലായിരുന്നു. വിക്കിയുമായുള്ള പ്രണയകഥ മാത്രമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രണയത്തിലായതിന് ശേഷം ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങള്‍ ഒന്നിച്ചായിരുന്നു ആഘോഷിക്കാറുള്ളത്. പൊതുവേദിയില്‍ വിക്കിയുടെ കൈ പിടിച്ചു വരുന്ന നയന്‍സിനെ ആണ് കാണാറുമുള്ളത്.

ആറാം പ്രണയ വാര്‍ഷികത്തിന് വിക്കി പങ്കുവെച്ച് കുറിപ്പ് വൈറല്‍ ആയിരുന്നു.ആറ് വര്‍ഷമായി എന്ന് തോന്നുന്നില്ല..., നാനും റൗഡി താന്‍ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചില അപൂര്‍വ ചിത്രങ്ങള്‍' എന്നാണ് ആറാം പ്രണയവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് വിഘ്‌നേഷ് കുറിച്ചത്.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ വിജയ് സേതുപതിയായിരുന്നു നായകന്‍. വീണ്ടും വിഘ്‌നേഷ് ശിവന്‍- നയന്‍താര- വിജയ് സേതുപതി ചിത്രം റിലീസിന് തയ്യാറെടുക്കുകാണ്. സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ചിത്രത്തിലെ ഗാനം സൂപ്പര്‍ ഹിറ്റ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31456/now-it-is-being-reported-that-nayanthara-and-vignesh-are-married)