---
title: "എന്ത് നിഷ്‌കളങ്കമായ ചിരിയാണ്, നിവിന്‍ പോളിയെ തനിക്കിഷ്ടമാണ്; ഗായത്രി സുരേഷ്"
english_title: "Gayatri Suresh's words about Nivin Pauly go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31453/gayatri-sureshs-words-about-nivin-pauly-go-viral"
published_at: "2022-03-13T11:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d86495d4e1_gayathri.jpg"
keywords: []
---

# എന്ത് നിഷ്‌കളങ്കമായ ചിരിയാണ്, നിവിന്‍ പോളിയെ തനിക്കിഷ്ടമാണ്; ഗായത്രി സുരേഷ്

> **Lead Summary:** നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി സുരേഷ്. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്.

## Article Content

നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി സുരേഷ്. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്.

മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല.’ ഗായത്രി നിവിനെക്കുറിച്ച് പറയുന്നു. ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള നടി കൂടിയാണ് ഗായത്രി സുരേഷ്.

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക്് വഴിതെളിച്ചിരുന്നു. എസ്‌കേപ്പാണ് ഗായത്രിയുടെ ഏറ്റവും പുതിയ റിലീസ്. എസ്‌കേപ്പ് പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഇറക്കിയിരിക്കുന്നത്.

ജംനപ്യാരിയായിരുന്നു ഗായത്രിയുടെ അങ്ങേറ്റ ചിത്രം. 2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി.

2017 ല്‍ സഖാവ്, ഒരു മെക്സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ കല വിപ്ലവം പ്രണയം, നാം തുടങ്ങി കൈ നിറയെ ചിത്രങ്ങളും താരത്തിന് ലഭിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/31453/gayatri-sureshs-words-about-nivin-pauly-go-viral)