---
title: "എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടെന്ന് ചിന്തിക്കട്ടെ, എന്റെ പൊളിറ്റിക്സാണ്; വിനായകന്‍"
english_title: "Actor Vinayakan's new interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31446/actor-vinayakans-new-interview-goes-viral"
published_at: "2022-03-13T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d81751f45b_vinayakan.jpg"
keywords: []
---

# എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടെന്ന് ചിന്തിക്കട്ടെ, എന്റെ പൊളിറ്റിക്സാണ്; വിനായകന്‍

> **Lead Summary:** നടന്‍ വിനായകന്‍ സോഷ്യല്‍മീഡിയയില്‍ ക്യാപ്ഷനില്ലാതെ ഇടുന്ന പോസ്റ്റുകള്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എന്താണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം.

## Article Content

നടന്‍ വിനായകന്‍ സോഷ്യല്‍മീഡിയയില്‍ ക്യാപ്ഷനില്ലാതെ ഇടുന്ന പോസ്റ്റുകള്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എന്താണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് മൂന്ന് പടങ്ങള്‍ കഴിയുമ്പോള്‍ തന്നെ എനിക്ക് തന്നെ ബോറടിക്കും. അതുകൊണ്ട് ഒരു കൊല്ലം ഇത്ര പടം ചെയ്യാം എന്ന് വിചാരിച്ചു.

പട പോലെയുള്ള സിനിമകള്‍ വരുമെന്ന് എനിക്ക് അറിയാം. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഒറിജിനലായിരിക്കുന്ന പടങ്ങളാണ് ഇഷ്ടം. പാട്ട് പാടുക, ഡാന്‍സ് ചെയ്യുക അതൊന്നും എനിക്ക് വയ്യ,’ വിനായകന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ക്യാപഷനില്ലാത്ത പോസ്റ്റുകളെ കുറിച്ച് വിനായകന്റെ പ്രതികരണമിങ്ങനെ. ‘അത് എന്റെ പൊളിറ്റിക്സാണ്. പിന്നീടൊരു വേദിയില്‍ ഒരു എപ്പിസോഡ് തന്നെ ചര്‍ച്ച ചെയ്യാം. ആളുകള്‍ ചിന്തിക്കട്ടെ. എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ചിന്തിക്കട്ടെ,’ വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31446/actor-vinayakans-new-interview-goes-viral)