---
title: " പൂക്കളർ ഷർട്ടിട്ട്  സംവിധായകൻ ; 'ബ്രോ ഡാഡി'യുടെ പുത്തൻ വിശേഷങ്ങൾ"
english_title: "Florist shirt director; New features from 'Bro Daddy'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3143/florist-shirt-director-new-features-from-bro-daddy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61163cffa6779_prithwe.jpg"
keywords: []
---

#  പൂക്കളർ ഷർട്ടിട്ട്  സംവിധായകൻ ; 'ബ്രോ ഡാഡി'യുടെ പുത്തൻ വിശേഷങ്ങൾ

> **Lead Summary:** മലയാളത്തിൽ എക്കാലത്തേയും വലിയ പണം വാരി പടമായ സൂപ്പർ ഹിറ്റ് ചിത്രം 'ലൂസിഫറി'ന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'.

## Article Content

മലയാളത്തിൽ എക്കാലത്തേയും വലിയ പണം വാരി പടമായ സൂപ്പർ ഹിറ്റ് ചിത്രം 'ലൂസിഫറി'ന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'.

ഫൺ ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരബാദിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഇൻസ്റ്റയിൽ പുതിയൊരു ചിത്രം പങ്കിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ.

അതോടൊപ്പം പൃഥ്വിരാജും ഇൻസ്റ്റയിൽ ഒരു ചിത്രം പങ്കിട്ടിട്ടുണ്ട്. രണ്ടും സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഇതെന്നാണ് സൂചന. ഷൂട്ട് ഹൈദരാബാദിൽ

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെയായി വലിയ ക്യാൻവാസിൽ ചിത്രീകരിക്കേണ്ട 'എമ്പുരാൻ' അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ബ്രോ ഡാഡി എന്ന ചെറിയ സിനിമയൊരുക്കാൻ പൃഥ്വി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ബ്രോ ഡാഡിയുടെ ഷൂട്ട് ഹൈദരാബാദിൽ തുടങ്ങിയത്.

ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മാണം.

സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നൊരു പുതിയ ചിത്രത്തിൽ നെഞ്ചിൽ ഓഷോയുടെ ഛായാചിത്രം പ്രിൻറ് ചെയ്ത ഷർട്ടാണ് ലാൽ ഇട്ടിരിക്കുന്നത്. ഇത് ബ്രോ ഡാഡിയിലെ കഥാപാത്രമായുള്ള ഇരിപ്പാണോ എന്നാണ് പലരും കമൻറിൽ ചോദിച്ചിരിക്കുന്നത്.

പൂക്കളർ ഷർട്ട് ഇട്ട സംവിധായകൻ!, എന്ന് കുറിച്ചുകൊണ്ട് ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ആമസോണിൽ റിലീസ് ചെയ്ത കുരുതി ഏറ്റെടുത്തതിലൂള്ള നന്ദിയും പ്രേക്ഷകരോട് പൃഥ്വി അറിയിച്ചിട്ടുണ്ട്. ബ്രോ ഡാഡിയിൽ സംവിധാനത്തോടൊപ്പം പ്രാധാന്യമുള്ളൊരു വേഷത്തിൽ പൃഥ്വി അഭിനയിക്കുന്നുമുണ്ട്. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് ബ്രോ ഡാഡിക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3143/florist-shirt-director-new-features-from-bro-daddy)