---
title: "ഈശോയ്‍ക്ക് ശേഷം പുതിയ സിനിമയുമായി നാദിര്‍ഷ?, സൂചന നല്‍കി ബാദുഷ"
english_title: "Nadirsha with new film after Eso ?, Badusha hints"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3141/nadirsha-with-new-film-after-eso-badusha-hints"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611630aa2b12e_Untitled-6.jpg"
keywords: []
---

# ഈശോയ്‍ക്ക് ശേഷം പുതിയ സിനിമയുമായി നാദിര്‍ഷ?, സൂചന നല്‍കി ബാദുഷ

> **Lead Summary:** നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈശോ എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പേരിന് എതിരെ ചില ക്രൈസ്‍തവ സംഘനടകള്‍ രംഗത്ത് എത്തിയിരുന്നു.

## Article Content

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈശോ എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പേരിന് എതിരെ ചില ക്രൈസ്‍തവ സംഘനടകള്‍ രംഗത്ത് എത്തിയിരുന്നു.

വിവാദവുമായിരുന്നു.  ഇപ്പോയിതാ   നാദിര്‍ഷ മറ്റൊരു സിനിമയുടെയും പ്രവര്‍ത്തനത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.

നാദിര്‍ഷ മറ്റൊരു ചിത്രം കൂടി ചെയ്യുന്നുവെന്ന സൂചന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ ഫേസ്‍ബുക്ക് പോസ്റ്റില്‍ നിന്നാണ്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നുവെന്നാണ് നാദിര്‍ഷയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബാദുഷ എഴുതിയത്.

പേരിടുമ്പോള്‍ സൂക്ഷിക്കണമെന്നതടക്കമുള്ള കമന്റുകളും ഫോട്ടോയ്‍ക്ക് വരുന്നുണ്ട്. പുതിയ സിനിമയുടെ കാര്യത്തില്‍ നാദിര്‍ഷ സൂചനകള്‍ നല്‍കിയിട്ടില്ല.

ക്രൈസ്‍തവ വിശ്വാസികളെ അവഹേളിക്കുന്നതാണ് ഈശോ എന്ന സിനിമ എന്ന് ആരോപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ആയിരുന്നു നാദിര്‍ഷയ്‍ക്ക് എതിരെ രംഗത്ത് എത്തിയത്.

വിവാദങ്ങളെ തുടര്‍ന്ന് നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്‍ലൈന്‍ ഒഴിവാക്കിയായിരുന്നു ഈശോയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്‍തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3141/nadirsha-with-new-film-after-eso-badusha-hints)