---
title: "'ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി'; 'ബറോസ്' ലൊക്കേഷനിൽ മോഹൻലാൽ"
english_title: "'Director Sir on Duty'; Mohanlal at 'Burrows' location"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31402/director-sir-on-duty-mohanlal-at-burrows-location"
published_at: "2022-03-12T22:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cd4517467c_bharoos.jpg"
keywords: []
---

# 'ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി'; 'ബറോസ്' ലൊക്കേഷനിൽ മോഹൻലാൽ

> **Lead Summary:** പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ് . പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

## Article Content

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ് . പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഫോട്ടോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. കയ്യിൽ മൈക്കുമായി നിർദ്ദേശങ്ങൾ കൊടുക്കുന്ന മോഹൻലാലിനെയാണ് ക്യമറ പകർത്തിയിരിക്കുന്നത്. 'ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി' എന്ന ക്യാപ്ഷനോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

നിലവിൽ കൊച്ചിയിലാണ് ബറോസ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

### Related Links & Sources
- [Original Story Source](https://moviemax.in/news/31402/director-sir-on-duty-mohanlal-at-burrows-location)