---
title: "'ലളിതം സുന്ദര'ത്തിനായി വിനീത് ശ്രീനിവാസന്റെ പാട്ട്, പ്രൊമൊ വീഡിയോ"
english_title: "The promo for the new song 'Lalitham Sundaram' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31391/the-promo-for-the-new-song-lalitham-sundaram-has-been-released"
published_at: "2022-03-12T21:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cc8973eb13_manju.jpg"
keywords: []
---

# 'ലളിതം സുന്ദര'ത്തിനായി വിനീത് ശ്രീനിവാസന്റെ പാട്ട്, പ്രൊമൊ വീഡിയോ

> **Lead Summary:** മഞ്‍ജു വാര്യര്‍ ചിത്രം 'ലളിതം സുന്ദരം' റിലീസിന് എത്താനിരിക്കുകയാണ്. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്യുന്നത് മഞ്‍ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്. 'ലളിതം സുന്ദരം' സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

മഞ്‍ജു വാര്യര്‍ ചിത്രം 'ലളിതം സുന്ദരം' റിലീസിന് എത്താനിരിക്കുകയാണ്. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്യുന്നത് മഞ്‍ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്. 'ലളിതം സുന്ദരം' സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

18ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ 'ലളിതം സുന്ദര'ത്തിലെ പുതിയ ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്‍ജു വാര്യര്‍ ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു.

ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് ആണ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ലളിതം സുന്ദര'ത്തിലെ ഗാനം പാടിയിരിക്കുന്നത്.

ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസൻ ചിത്രത്തിനായി പാടിയിരിക്കുന്ന 'പോയ കാലം' എന്ന് തുടങ്ങുന്ന ഗാനം നാളെ പുറത്തുവിടുമെന്ന് അറിയിച്ചാണ് പ്രൊമൊ മഞ്‍ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31391/the-promo-for-the-new-song-lalitham-sundaram-has-been-released)