---
title: "ആ ഗോസിപ്പ് സഹിക്കാനായില്ല; കൊല്ലം തുളസി പറയുന്നു "
english_title: "That gossip could not be tolerated; Says Kollam Tulsi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31372/that-gossip-could-not-be-tolerated-says-kollam-tulsi"
published_at: "2022-03-12T20:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cb6086687e_kollam sudi.jpg"
keywords: []
---

# ആ ഗോസിപ്പ് സഹിക്കാനായില്ല; കൊല്ലം തുളസി പറയുന്നു 

> **Lead Summary:** പൊതുവെ സൗമ്യശീലനായിരുന്ന നസീറിന് ഒരിക്കല്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പ് കേട്ട് നിയന്ത്രണം വിട്ടു പോയെന്നും, ഒരാളെ തല്ലുകയും ചെയ്തിരുന്നു എന്നും വെളിപ്പെടുത്തുകയാണ് നടന്‍ കൊല്ലം തുളസി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍.

## Article Content

പൊതുവെ സൗമ്യശീലനായിരുന്ന നസീറിന് ഒരിക്കല്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പ് കേട്ട് നിയന്ത്രണം വിട്ടു പോയെന്നും, ഒരാളെ തല്ലുകയും ചെയ്തിരുന്നു എന്നും വെളിപ്പെടുത്തുകയാണ് നടന്‍ കൊല്ലം തുളസി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍.

**കൊല്ലം തുളസിയുടെ വാക്കുകള്‍**

പ്രേം നസീറിനെ ആദ്യമായി കാണുന്നത് സിനിമാ സെറ്റിലല്ല. നേരിട്ടാണ്. ശങ്കരന്‍ നായര്‍ എന്നൊരു സിനിമാ മാസികക്കാരനുണ്ട്. അങ്ങേരുമായുള്ള യഥാര്‍ത്ഥ ഫൈറ്റാണ് ആദ്യം കാണുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയമാണ്.

അന്നൊരു സ്റ്റാര്‍നൈറ്റ് നടക്കുകയാണ്. അന്നൊരു ഷോ നടത്തുകയായിരുന്നു. മുന്നില്‍ പ്രേക്ഷകരായി പ്രേമം നസീറുണ്ട്, മധു സാറുണ്ട്, ശങ്കര്‍ നായരുണ്ട്. ഫ്രണ്ട് റോയില്‍ ഒരു അടി നടക്കുകയാണ്. നോക്കുമ്പോള്‍ പ്രേം നസീര്‍ ശങ്കരന്‍ നായര്‍ക്കിട്ട് അടിക്കുകയാണ്.

സഹികെട്ട് അടിച്ചു പോയതാണ്. അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി. നോക്കി വച്ചിരിക്കുകയായിരുന്നു. അവിടെ വച്ചും അവര്‍ തമ്മിലെന്തോ ഉണ്ടായി. എന്താണുണ്ടായതെന്ന് ഇന്നും അറിയില്ല. അടിച്ചത് പ്രേം നസീര്‍ ആണെന്നൊക്കെ അപ്പോഴാണ് അറിയുന്നത്. സഹികെട്ടാല്‍ ചേരയും കടിക്കില്ലേ.

ആദ്യമായി അഭിനയിക്കുന്നത് പ്രേം നസീറിനൊപ്പമാണ്. അതിനും മുമ്പ് അദ്ദേഹത്തിന്റെ അടിയും കണ്ടിട്ടുണ്ട്. അദ്ദേഹമൊരു നല്ല വ്യക്തിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31372/that-gossip-could-not-be-tolerated-says-kollam-tulsi)