നിലയ്ക്കൊപ്പം പേളിയുടെ ഡബ്സ്മാഷ് ; വൈറലായി വീഡിയോ

നിലയ്ക്കൊപ്പം  പേളിയുടെ ഡബ്സ്മാഷ് ; വൈറലായി വീഡിയോ
2021-10-04T21:49:00 | By Truevision Admin

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പേളി മാണിയും മകൾ നിലയും. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കുവയ്ക്കാറുണ്ട്.


അതിനാൽ തന്നെ കുഞ്ഞു നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്. മകൾക്കൊപ്പമുളള ഡബ്സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി.

അമ്മയോടെ ചേർന്നു കിടക്കുന്ന നിലയെയാണ് വീഡിയോയിൽ കാണാനാവുക. ഇടയ്ക്ക് കുഞ്ഞു നില ചിരിക്കുന്നുമുണ്ട്. മകൾക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് സിനിമാ താരങ്ങൾ അടക്കമുളളവർ കമന്റ് ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു.

അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

Content Highlight: Dubsmash of Pele with the floor; Video goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup