---
title: "'അഭിനയത്തിന് വേണ്ടിയാണെങ്കിലും ലിപ് ലോക്ക് ചെയ്യില്ല'; ഗായത്രി സുരേഷ്"
english_title: "'Lip does not lock for acting'; Gayatri Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31367/lip-does-not-lock-for-acting-gayatri-suresh"
published_at: "2022-03-12T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cafe24ddba_gayathri.jpg"
keywords: []
---

# 'അഭിനയത്തിന് വേണ്ടിയാണെങ്കിലും ലിപ് ലോക്ക് ചെയ്യില്ല'; ഗായത്രി സുരേഷ്

> **Lead Summary:** മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയമായ സ്ഥാനമാണ് നടി ഗായത്രി സുരേഷിനുള്ളത്. അരങ്ങേറ്റം തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ ഒപ്പമായതുകൊണ്ടുതന്നെ ഗായത്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

## Article Content

മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയമായ സ്ഥാനമാണ് നടി ഗായത്രി സുരേഷിനുള്ളത്. അരങ്ങേറ്റം തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ ഒപ്പമായതുകൊണ്ടുതന്നെ ഗായത്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി മിക്കപ്പോഴും കിടിലൻ വെറൈറ്റി ചിത്രങ്ങൾ ആണ് പങ്ക് വെയ്ക്കുന്നതും. സിനിമകളിലും സോഷ്യൽമീഡിയയിലും ഇപ്പോൾ പിന്നണി ​ഗാനാലാപനത്തിലും ​ഗായത്രി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ജംനപ്യാരിയായിരുന്നു ഗായത്രിയുടെ അങ്ങേറ്റ ചിത്രം. 2016ൽ സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി. 2017 ൽ സഖാവ്, ഒരു മെക്‌സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്ന മലയാള നടി കൂടിയാണ് ​ഗായത്രി സുരേഷ്. 2021 അവസനാം സു​ഹൃത്തിനൊപ്പം സഞ്ചരിക്കവെ ​ഗായത്രിയുടെ കാർ മറ്റൊരു വാഹ​നത്തിൽ ഇടിച്ചിരുന്നു. സംഭവം നടന്ന ശേഷം നിർത്താതെ പോവുകയാണ് ​ഗായത്രിയു സുഹൃത്തും ചെയ്തത്. അതിന് ശേഷമാണ് സോഷ്യൽ‌മീഡിയ ​ഗായത്രിയെ ഇത്രയേറെ ശ്രദ്ധിച്ച് തുടങ്ങിയത്.

കൂടാതെ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ​ഗായത്രി പറഞ്ഞതും ട്രോളുകളുടെ എണ്ണം കൂട്ടി. ഇടയ്ക്കൊരിക്കൽ ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് ​ഗായത്രി രം​ഗത്തെത്തുകയും ചെയ്തിരുന്നു. എസ്കേപ്പാണ് ​ഗായത്രിയുടെ ഏറ്റവും പുതിയ റിലീസ്. എസ്‌കേപ്പ് പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഇറക്കിയിരിക്കുന്നത്.

എസ്കേപ്പിൽ അഭിനയിച്ചതിനെ കുറിച്ചും അന്യ ഭാഷ ചിത്രങ്ങളുടെ ഭാ​ഗമായതിനെ കുറിച്ചും ഒരു അഭിമുഖത്തിൽ ​ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'നടന്മാരിൽ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിൻ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല.'

'അതിൽ അദ്ദേ​ഹം ഒരു ഡീസൻസി സൂക്ഷിക്കുന്നപോലെ തോന്നിയിട്ടുണ്ട്. സിനിമകളിൽ അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യാൻ എനിക്കും ബുദ്ധിമുട്ടാണ്. അടുത്തിടെ ചെയ്ത തെലുങ്ക് പടത്തിൽ ലിപ് ലോക്ക് രം​ഗങ്ങളുണ്ട്. പക്ഷെ യഥാർഥത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ലിപ് ലോക്ക് ചെയ്തിട്ടില്ല.

ചില ടെക്നിക്ക് ഉപ​യോ​ഗിച്ച് ചെയ്തതായി തോന്നിപ്പിച്ചതാണ്. ഞാൻ പ്രണയിക്കുന്നയാളെ അല്ലാതെ മറ്റൊരാളെ ലിപ് ലോക്ക് ചെയ്യുക, ഉമ്മ വെക്കുക എന്നിവയെല്ലാം എനിക്ക് പ്രയാസമുള്ള കാര്യമാണ്. തുടരെ തുടരെ ട്രോളുകൾ വന്നതോടെ ഞാൻ ഇപ്പോൾ‌ ​ഗായത്രി എയറേഷ് എന്നാണ് അറിയപ്പെടുന്നതെന്നും' ​ഗായത്രി സുരേഷ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/31367/lip-does-not-lock-for-acting-gayatri-suresh)