---
title: "ഡയറ്റില്ല, ജീവിക്കുന്നത് ബിരിയാണി തിന്നാന്‍; ബോളിവുഡ് താരത്തിന്റെ ഫിറ്റ്‌നെസ് രഹസ്യങ്ങള്‍"
english_title: "No diet, live to eat biryani; Bollywood star's fitness secrets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3134/no-diet-live-to-eat-biryani-bollywood-stars-fitness-secrets"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611615c21266a_Untitled-5.jpg"
keywords: []
---

# ഡയറ്റില്ല, ജീവിക്കുന്നത് ബിരിയാണി തിന്നാന്‍; ബോളിവുഡ് താരത്തിന്റെ ഫിറ്റ്‌നെസ് രഹസ്യങ്ങള്‍

> **Lead Summary:** ബോളിവുഡിന്റെ എവർഗ്രീൻ താരമാണ് മലൈക അറോറ. 47-ാം വയസ്സിലും ഇരുപതിന്റെ ചെറുപ്പം നിലനിർത്തുന്ന താരം. ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് മലൈക.

## Article Content

ബോളിവുഡിന്റെ എവർഗ്രീൻ താരമാണ് മലൈക അറോറ. 47-ാം വയസ്സിലും ഇരുപതിന്റെ ചെറുപ്പം നിലനിർത്തുന്ന താരം. ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് മലൈക.

ഇപ്പോഴിതാ, തന്റെ ഫിറ്റ്നസ് വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മലൈക. നൃത്തവും യോഗയും വർക്കൗട്ടുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കുമ്പോഴും ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം കൊടുക്കുമ്പോഴും ബിരിയാണിയോടുള്ള തന്റെ പ്രണയത്തിന് ഒരു കുറവുമില്ലെന്ന് മലൈക പറയുന്നത്.

> “ഞാൻ ബിരിയാണി കഴിക്കാനാണ് ജീവിക്കുന്നത്. ഞാനെല്ലാതരം ഭക്ഷണവും കഴിക്കും, ഭക്ഷണം ഒഴിവാക്കി കൊണ്ടുള്ള പരിപാടിയില്ല. എനിക്ക് ഡയറ്റ് ഇഷ്ടമില്ല.

ഒരു കഷ്ണം കേക്ക് കഴിക്കാൻ കൊതി തോന്നിയാൽ ഞാൻ കഴിക്കും. ചിലർക്ക് അരിയും സ്റ്റാർച്ചുമൊക്കെ പ്രശ്നമാണ്, പക്ഷേ എനിക്ക് അതൊന്നും പ്രശ്നമല്ല,” വോഗിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ ഫിറ്റ്നസ്സ് രഹസ്യം മലൈക വെളിപ്പെടുത്തിയത്.

ആദ്യകാലത്ത് മോഡൽ, വീഡിയോ ജോക്കി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മലൈകയെ പ്രശസ്തയാക്കിയത് ഷാരൂഖ് ചിത്രം ‘ദിൽ സേ’യിലെ ‘ചെയ്യ ചെയ്യ ചെയ്യാ ചെയ്യാ’ എന്ന ഗാനരംഗമാണ്.

മുഴുവനായും ഓടുന്ന ട്രെയിനിൽ ചിത്രീകരിച്ച ആ ഗാനം അതിന്റെ വരികൾ കൊണ്ടും സംഗീതം കൊണ്ടും ഷാരൂഖ് ഖാന്റെയും മലൈക അറോറയുടെയും നർത്തകരുടെയും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഛായാഗ്രഹണം കൊണ്ടുമെല്ലാം ഏറെ മികവു പുലർത്തിയിരുന്നു.

ഈ ഗാനം മലൈകയ്ക്ക് സിനിമയിൽ ഏറെ അവസരങ്ങൾ നേടി കൊടുക്കാൻ കാരണമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/3134/no-diet-live-to-eat-biryani-bollywood-stars-fitness-secrets)