---
title: "'രാധേ ശ്യാം', പ്രഭാസ് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ"
english_title: "Record collection for 'Radhe Shyam' and Prabhas movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31326/record-collection-for-radhe-shyam-and-prabhas-movie"
published_at: "2022-03-12T16:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c7cfab0916_radhe shyam.jpg"
keywords: []
---

# 'രാധേ ശ്യാം', പ്രഭാസ് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ

> **Lead Summary:** പ്രഭാസ് നായകനായ ചിത്രം 'രാധേ ശ്യാം' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ 'രാധേ ശ്യാമി'നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും.

## Article Content

പ്രഭാസ് നായകനായ ചിത്രം 'രാധേ ശ്യാം' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ 'രാധേ ശ്യാമി'നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും.

'രാധേ ശ്യാം' ചിത്രം ബോക്സ് ഓഫീസ് കണക്കുകളിലും പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനിം ചിത്രം സ്വന്തമാക്കായത് 79 കോടി രൂപയാണ്.

മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് 'രാധേ ശ്യാം'. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് പ്രഭാസും പൂജ ഹെഗ്‍ഡെയും പ്രധാന കഥാപാത്രങ്ങളായ 'രാധേ ശ്യാം'. രാധ കൃഷ്‍ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31326/record-collection-for-radhe-shyam-and-prabhas-movie)