---
title: "'മമ്മൂട്ടിയുമായി വേറെ കമ്മിറ്റ്‌മെന്റുകളുണ്ട്',  വൈശാഖ്"
english_title: "'There are other commitments with Mammootty', Vaishakh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31321/there-are-other-commitments-with-mammootty-vaishakh"
published_at: "2022-03-12T16:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c78a5055d8_mammootty.jpg"
keywords: []
---

# 'മമ്മൂട്ടിയുമായി വേറെ കമ്മിറ്റ്‌മെന്റുകളുണ്ട്',  വൈശാഖ്

> **Lead Summary:** മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണെന്ന് സംവിധായകന്‍ വൈശാഖ്. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല എന്നാണ് വൈശാഖ് പ്രതികരിക്കുന്നത്. മധുരരാജയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

## Article Content

മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണെന്ന് സംവിധായകന്‍ വൈശാഖ്. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല എന്നാണ് വൈശാഖ് പ്രതികരിക്കുന്നത്. മധുരരാജയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

മധുരരാജയുടെ ഒരു സാധ്യത മാത്രമാണ് സിനിമയുടെ അവസാനത്തില്‍ മിനിസ്റ്റര്‍രാജ എന്ന് മെന്‍ഷന്‍ ചെയ്തിരിക്കുന്നത്. സത്യത്തില്‍ അങ്ങനൊയൊരു പ്രോജക്ടിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഒരു സിനിമയുടെയും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ല.

മമ്മൂക്കയുമായി വേറെ കമ്മിറ്റ്മെന്റുകളുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അങ്ങനെയൊരു സിനിമ സംഭവിക്കുമോ എന്ന് അറിയില്ല.

സാധ്യത ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് മധുരരാജയുടെ അവസാനം അങ്ങനെ കൊടുത്തത്. എന്നാല്‍ അതൊരു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല കൊടുത്തതെന്നും വൈശാഖ് പറയുന്നു.

2010ല്‍ മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ ഒരുക്കിയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2019ല്‍ ആണ് വൈശാഖ് മധുരരാജ ഒരുക്കിയത്.

നൈറ്റ് ഡ്രൈവ് ആണ് സംവിധായകന്റെതായി ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31321/there-are-other-commitments-with-mammootty-vaishakh)