---
title: "ഞാന്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ കുറച്ച് സെക്‌സ് സീനുകള്‍ പ്രതീക്ഷിക്കും; സണ്ണി ലിയോണ്‍"
english_title: "People expect fewer sex scenes when I act; Sunny Leone"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31285/people-expect-fewer-sex-scenes-when-i-act-sunny-leone"
published_at: "2022-03-12T13:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c598645b7f_sunny.jpg"
keywords: []
---

# ഞാന്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ കുറച്ച് സെക്‌സ് സീനുകള്‍ പ്രതീക്ഷിക്കും; സണ്ണി ലിയോണ്‍

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് വൈറലാകുന്നത് . കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി ലിയോണ്‍.

## Article Content

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് വൈറലാകുന്നത് . കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി ലിയോണ്‍.

സിനിമയുടെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും തന്നെ സന്തോഷിപ്പിച്ചുവെന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നായും സണ്ണി ലിയോണ്‍ പറയുന്നു.

ഞാന്‍ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു, അതില്‍ കുറച്ച് സെക്സ് സീനുകള്‍ ഉണ്ടാകണം. കഥാപാത്രത്തിന് ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല.

നിങ്ങള്‍ സണ്ണിയാണ്, ഞങ്ങള്‍ ഇതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നവരുണ്ട്. അതൊന്നും തന്നെ ബാധിക്കുന്നില്ല. ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത റോളുകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്’. സണ്ണി കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാന് ഒപ്പം സ്‌ക്രീന്‍ പങ്കിട്ടതാണെന്ന് സണ്ണി പറയുന്നു. ‘റയീസി’ലെ ഐറ്റം സോങ് (ലൈല)വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

അതേസമയം, മുമ്പ് തനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് അതെല്ലാം മെച്ചപ്പെട്ടുവെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/31285/people-expect-fewer-sex-scenes-when-i-act-sunny-leone)