---
title: "കിടിലൻ ലുക്കില്‍ അമിതാഭ് ബച്ചൻ, ചേഹ്‍റെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു "
english_title: "Video of Amitabh Bachchan announcing the release date of Chehore in Kitilan Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3126/video-of-amitabh-bachchan-announcing-the-release-date-of-chehore-in-kitilan-look"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6115037b5d299_Untitled-2.jpg"
keywords: []
---

# കിടിലൻ ലുക്കില്‍ അമിതാഭ് ബച്ചൻ, ചേഹ്‍റെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു 

> **Lead Summary:** അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ചേഹ്‍റെ. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോയിതാ സിനിമയുടെ റിലീസ് തിയതിപ്രഖ്യാപിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.

## Article Content

അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ചേഹ്‍റെ. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോയിതാ സിനിമയുടെ റിലീസ് തിയതിപ്രഖ്യാപിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.

ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു. വളരെ ആവേശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം.

ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അമിതാഭ് ബച്ചൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

രഞ്‍ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകൻ റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3126/video-of-amitabh-bachchan-announcing-the-release-date-of-chehore-in-kitilan-look)