---
title: "ടിവി ഷോകളും സീരിയലുകളും മമ്മൂട്ടി കാണാറുണ്ട് ;  യവനിക ഗോപാലകൃഷ്ണന്‍"
english_title: "Mammootty watches TV shows and serials; Yavanika Gopalakrishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31256/mammootty-watches-tv-shows-and-serials-yavanika-gopalakrishnan"
published_at: "2022-03-12T11:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c3c0837974_mammootty.jpg"
keywords: []
---

# ടിവി ഷോകളും സീരിയലുകളും മമ്മൂട്ടി കാണാറുണ്ട് ;  യവനിക ഗോപാലകൃഷ്ണന്‍

> **Lead Summary:** നേരത്തെ നടന്‍ മമ്മൂട്ടി ടെലിവിഷന്‍ താരങ്ങളെയും സീരിയലിനെയും അപമാനിക്കും വിധം സംസാരിച്ചത് വിവാദമായിരുന്നു. അവരും കലാകാരന്മാര്‍ തന്നെയാണ് , എല്ലാ അഭിനേതാക്കളെ അംഗീകരിക്കാന്‍ മമ്മൂട്ടി തയ്യാറാവണം തുടങ്ങിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.

## Article Content

നേരത്തെ നടന്‍ മമ്മൂട്ടി ടെലിവിഷന്‍ താരങ്ങളെയും സീരിയലിനെയും അപമാനിക്കും വിധം സംസാരിച്ചത് വിവാദമായിരുന്നു. അവരും കലാകാരന്മാര്‍ തന്നെയാണ് , എല്ലാ അഭിനേതാക്കളെ അംഗീകരിക്കാന്‍ മമ്മൂട്ടി തയ്യാറാവണം തുടങ്ങിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.

എന്നാല്‍ താരത്തെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തിയിരുന്നു. മമ്മൂട്ടി തമാശ പറഞ്ഞതാണെന്നാണ് ഈ വിഭാഗം ആളുകള്‍ പറഞ്ഞത്.

ഇപ്പോഴിതാ യവനിക ഗോപാലകൃഷ്ണനും മമ്മൂട്ടി സീരിയല്‍ കാണാറുണ്ട് എന്നും ഏതൊരു കലാകാരനെയും അംഗീകരിക്കുന്ന നടനാണ് എന്നും പറയുന്നു.

തന്റെ സീരിയല്‍ കണ്ട് മമ്മൂട്ടി ‘നന്നായി അഭിനയിച്ചു’ എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് യവനിക ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ടിവി ഷോകളും സീരിയലുകളും എല്ലാം കാണുന്ന ആളാണ് മമ്മൂട്ടി. മുന്‍പ് ഞാന്‍ ദൂരദര്‍ശനില്‍ ഒരു സീരിയല്‍ ചെയ്തിരുന്നു. ഒരിക്കല്‍ മദ്രാസില്‍ എന്റെ ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് വരുമ്പോള്‍ സ്റ്റുഡിയോയില്‍ വച്ച് മമ്മൂക്കയെ കണ്ടു. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു, ‘ഞാന്‍ അടുത്തിടെ ദൂരദര്‍ശനില്‍ നിങ്ങളെ ഒരു സീരിയലില്‍ കണ്ടു.

നന്നായിരുന്നു കേട്ടോ’ എന്ന്. സീരിയല്‍ കാണാനൊക്കെ സമയം കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വെറുതേ ഇരിക്കുമ്പോള്‍ ഞാന്‍ ടിവി കാണും. ചാനല്‍ മാറ്റി പോകുമ്പോഴാണ് നിങ്ങളെ കണ്ടത്. അപ്പോള്‍ അത് വച്ചു, ഇരുന്ന് കണ്ടു. നന്നായിരുന്നു- എന്ന് മമ്മൂക്ക പറഞ്ഞുവത്രെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/31256/mammootty-watches-tv-shows-and-serials-yavanika-gopalakrishnan)