---
title: "കര്‍ണ്ണാടകയിലും മികച്ച കളക്ഷനുമായി 'ഭീഷ്‍മ'; ഒരാഴ്ച കൊണ്ട് നേടിയത്"
english_title: "'Bhishma' with best collection in Karnataka too; Achieved in a week"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31245/bhishma-with-best-collection-in-karnataka-too-achieved-in-a-week"
published_at: "2022-03-12T11:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c31334409a_bheeshma.jpg"
keywords: []
---

# കര്‍ണ്ണാടകയിലും മികച്ച കളക്ഷനുമായി 'ഭീഷ്‍മ'; ഒരാഴ്ച കൊണ്ട് നേടിയത്

> **Lead Summary:** മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്‍മ പര്‍വ്വം . ചിത്രം ഒരാഴ്ചയ്ക്കകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

## Article Content

മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്‍മ പര്‍വ്വം . ചിത്രം ഒരാഴ്ചയ്ക്കകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ നഗരങ്ങളിലും യുഎഇ, ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്റര്‍ അനുഭവം വാഗ്‍ദാനം ചെയ്യുന്ന ഒരു ചിത്രം ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍.

ഇപ്പോഴിതാ ചിത്രത്തിന് കര്‍ണാടകയില്‍ നിന്ന് ലഭിച്ച കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട്  പുറത്തെത്തുകയാണ്. ചെന്നൈ പോലെ മലയാള സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന ഒരു നഗരമാണ് ബംഗളൂരു. മലയാളികളുടെ എണ്ണം തന്നെ പ്രധാന കാരണം.

ബംഗളൂരുവിലെ മികച്ച സ്ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്‍ററുകളായിരുന്നു ചിത്രത്തിന് അവിടെ.

ഇപ്പോഴിതാ ലഭ്യമായ കണക്കുകള്‍ പ്രകാരം ഭീഷ്മ പര്‍വ്വത്തിന് മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് കര്‍ണാടകത്തില്‍ ലഭിച്ചത്.

ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്സ് ഓഫീസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31245/bhishma-with-best-collection-in-karnataka-too-achieved-in-a-week)